Monday, March 10, 2014

സമസ്ത സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം : ബാഫഖി തങ്ങള്‍


കാസറകോട് : മഹാന്‍മാരായ പണ്ഡിതന്‍മാരും ഔലിയാക്കളും സാദാത്താങ്ങളും പടുത്തുയര്‍ത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമാണെന്നും പ്രസ്തുത സമസ്തയ്ക്ക് പകരമാകാല്‍ ശ്രമിക്കുന്നത് മൗഢ്യമാണെന്നും സമസ്തയുടെ സ്ഥാപക നേതാവ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖിതങ്ങളുടെ പുത്രന്‍ സയ്യിദ് ഹംസ ബാഫഖിതങ്ങള്‍ പ്രസ്താവിച്ചു. SKSSF കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സഖാഫി-സഅദി സമ്മേളനം കാസറകോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ഇ. കെ. ഹസ്സന്‍ മുസ്ലിയാര്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. കണ്ണിയ്യത്ത് ഉസ്താദിന്റെ പുത്രന്‍ അബ്ദുല്ല കുട്ടി മുസ്ലിയാര്‍, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു. എം. അബ്ദുറഹ്മാന്‍ മൗലവി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, എം. എ. ഖാസിം മുസ്ലിയാര്‍, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, സയ്യിദ് അബ്ദുല്‍ ഹഖിം തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍. കാന്തപുരത്തിന്റെ മരുമകന്‍ അബ്ദുല്‍ ബാരി ബാഖവി, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഡോ. സലീം നദവി കണ്ണൂര്‍, മുഹമ്മദ് രാമന്തളി, അബ്ദുല്‍ ഖാദര്‍ സഖാഫി, അബ്ദുല്‍ ഹമീദ് സഖാഫി, നാസര്‍ സഖാഫി, ജുനൈദ് സഅദി, ഉസ്മാന്‍ അഹ്‌സനി, അമീര്‍ സഅദി, അബ്ദുല്‍ അസീസ് മദനി, ഹാരിസ് ഹനീഫി, അശ്കര്‍ അഹ്‌സനി, അബ്ദുല്ല സഅദി, ശമീര്‍ സഖാഫി, അബ്ദു റഷീദ് സഅദി, ബശീര്‍ സഅദി, കെ. ടി. അബ്ദുല്ല ഫൈസി, അബ്ദുസലാം ദാരിമി ആലമ്പാടി, ചെര്‍ക്കള അഹമ്മദ് മുസ്ലിയാര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ശംസുദ്ധീന്‍ ഫൈസി, പി. എസ്. ഇബ്രാഹിം ഫൈസി, ചെങ്കള അബ്ദുല്‍ഖാദര്‍ ഫൈസി, എന്‍. പി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, അഷ്‌റഫ് മിസ്ബാഹി ചിത്താരി, സിദ്ധീഖ് നദ്‌വി, എസ്. പി. സലാഹുദ്ധീന്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, ഹാശിം ദാരിമി ദേലമ്പാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഹാരിസ് ദാരിമി ബെദിര, സി. പി. മൊയ്തു മൗലവി ചെര്‍ക്കള, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, എന്‍. ഐ. ഹമീദ് ഫൈസി, മൊയ്തീന്‍ ചെര്‍ക്കള, ഫാറൂഖ് കൊല്ലമ്പാടി, മുനീര്‍ ഫൈസി ഇഡിയടുക്ക, മുഹമ്മദ് ഫൈസി കജ, മഹമൂദ് ദേളി, യു. ബഷീര്‍ ഉളിയത്തടുക്ക, ഹമീദ് കുണിയ, ബഷീര്‍ ദാരിമി തളങ്കര തുടങ്ങയവര്‍ സംബന്ധിച്ചു.

No comments:

Post a Comment