Saturday, November 16, 2013

ചെമ്പരിക്ക ഖാസിയുടെ മരണം ആത്മഹത്യയല്ല; എന്ത് കൊണ്ട്?

  1. ഒരു മുസ്ലിമായ മതപണ്ഡിതൻ ആത്മഹത്യ ചെയ്യില്ല. 
  2. ചെരിപ്പ്, വടി മുതലായവ കണ്ടെത്തിയ സ്ഥലം വളരെ ദുഷ്ക്കരമായ പാറക്കല്ലുകൾ നിറഞ്ഞ ,യുവാക്കൾക്ക് പോലും പകൽ വെളിച്ചത്തിൽ കയറിച്ചെല്ലാൻ ബുദ്ധിമുട്ടുള്ള സ്ഥലമാണ്‌. അവിടെ രാത്രിയുടെ രണ്ടാം യാമത്തിൽ അതും അമാവാസി രാത്രിയിൽ കണ്ണട പോലും ധരിക്കാതെ കാൽ മുട്ട് വളക്കാൻ സാധിക്കാത്ത ഖാസി ഊന്നു വടിയും പിടിച്ച് കയറിയെന്ന് പറയുന്നതു തന്നെ CBI യുടെ വങ്കത്തരമാണ്.
  3. സംഭവ ദിവസം രാത്രി 3 മണിക്ക് സംഭവ സ്ഥലത്ത്‌ ഒരു വെളുത്ത കാർ വന്നു നില്ക്കുന്നത് കണ്ട വൃദ്ധന്റെ മൊഴി CBI കേട്ടില്ലെന്നു നടിക്കുന്നത് എന്ത് കൊണ്ട്? 
  4. അതേ സമയത്ത് തന്നെ കഴുത്തിന്‌ പിടിക്കപ്പെട്ട ആൾ ഉണ്ടാക്കുന്ന വിധത്തിലുള്ള ശബ്ദം കേട്ടുവെന്ന വൃദ്ധയായ സ്ത്രീയുടെ മൊഴിയും എന്ത് കൊണ്ട് CBI രേഖപ്പെടുത്തുന്നില്ല?
  5. സ്ഥിരമായി മണൽ വാരുന്ന ഈ സ്ഥലത്ത് പതിവ് പോലെ മണൽ വാരാൻ വന്നവരെ, ഇന്ന് മണൽ വരാൻ തുനിയരുതെന്നും പോലീസ് വരുന്നുണ്ടെന്നും പറഞ്ഞു രാത്രി 12 മണിയോടെ വിളിച്ചു മുന്നറിയിപ്പ് നല്കി ഒഴിപ്പിച്ചത് ആരെന്നു എന്ത് കൊണ്ട് സിബിഐ കണ്ടെത്തുന്നില്ല?
  6. രണ്ടു ചെരിപ്പുകളും കൃത്യമായി ചേർത്ത് അടുക്കി വെച്ച നിലയിലാനുണ്ടായിരുന്നത്, മുട്ട് വളക്കാനോ കുനിയാനോ സാധിക്കാത്ത ഒരാള്ക്കു ഒരിക്കലും ഇത് പോലെ ചെരുപ്പ് അഴിച്ചു വെക്കാൻ സാധിക്കില്ല.ഈ സ്ഥലത്ത് ഈ വസ്തുക്കളൊക്കെ കൊണ്ട് വെച്ചത് തന്നെ കൊലയാളികൾ ചെയ്ത വലിയ മണ്ടത്തരമാണ്.
  7. കടലിൽ ചാടി എന്ന് പറയപ്പെടുന്ന സ്ഥലം ഒരു പാട് ആഴമുള്ളതാണ്, അവിടെയാകട്ടെ അടിയിൽ ചെളി നിറഞ്ഞിരിക്കുകയുമാണ്, ഖാസിയുടെ വസ്ത്രത്തിന്റെ പോക്കെറ്റിൽ ഉണ്ടായിരുന്നത് താഴെ കാണുന്ന വിധത്തിലുള്ള വലിയ മണലുകൾ ആയിരുന്നു, ഇതിൽ നിന്നും വ്യക്തമാണ്‌ കൃത്യം നടന്നത് പാറക്കല്ലിന്റെ മുകളിൽ വെച്ചല്ലെന്നു, ഇക്കാര്യങ്ങൾ ക്രൈം ബ്രാഞ്ച് ശാസ്ത്രീയമായി പരീക്ഷിച്ചതുമാണ്.
  8. മാത്രമല്ല, പറക്കല്ലിന്റെ മുന്നിലുള്ള കടലിൽ ഒരുപാട് കൂർത്ത മുനകളുള്ള മുരുക്കൽ നിറഞ്ഞതാണ്‌, അവിടെ നിന്ന് ചാടിയാൽ എവിടെയെങ്കിലും തട്ടി പരിക്കേൽക്കാതെയിരിക്കാൻ ഒരു സാധ്യതയുമില്ല, അത്തരത്തിലുള്ള പരിക്കുകൾ ഒന്നും തന്നെ ശരീരത്തിൽ ഉണ്ടായിരുന്നില്ല. ഉണ്ടായ പരിക്കാവട്ടെ രണ്ടു കണ്ണിന്റെയും കുഴിയിലും. ഇത് സൂചിപ്പിക്കുന്നത് അദ്ധേഹത്തെ മൂക്ക് പൊത്തിപ്പിടിച്ചപ്പോൾ ഉണ്ടായ പരിക്കാണെന്നാണ്.
  9. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞ മറ്റൊരു പരിക്ക് കഴുത്തെല്ല് അഥവാ spinal bone ഓടിഞ്ഞിട്ടുണ്ടെന്നാണ്, ഇത് സംഭവിച്ചത് മരിക്കുന്നതിനു മുൻപാണെന്നും, വെള്ളത്തിൽ ചാടുന്നയാളുടെ കഴുത്തെല്ല് എങ്ങനെയാണ് പൊട്ടുന്നത്? കല്ലിൽ തട്ടി പൊട്ടിയതാണെന്നാണ് ഉത്തരമെങ്കിൽ ബാഹ്യമായ പരിക്കെവിടെ? അപ്പോൾ കാര്യം വ്യക്തമാണ്‌, കൊലയാളി മൂക്കിൽ കുത്തിപ്പിടിച്ചു കഴുത്തെല്ല് പൊട്ടിച്ചതിന് ശേഷം കടലിൽ മുക്കി കൊല്ലുകയും, കടലിൽ തള്ളി വിടുകയുമാണ്‌ ചെയ്തത്.
  10. പോലീസ് surgeon വാദിക്കുന്നത് ശ്വാസ കോശത്തിൽ മണൽ കാണപ്പെട്ടത് കാരണം മരണം നടന്നത് വെള്ളത്തിൽ ചാടിയതിനു ശേഷമാണെന്ന്, കടലിൽ മുക്കിക്കൊന്നാലും ശ്വാസ കോശത്തിൽ മണൽ കയറുമെന്ന് അറിയാൻ പോലിസ് ഒന്നും ആകേണ്ടതില്ലല്ലോ, മാത്രമല്ല ഇതിൽ നിന്നും വ്യക്തമാണ്‌ മരണം സംഭവിച്ചത് പാറക്കല്ലിൽ നിന്നും ചാടിയല്ലെന്നും, താഴെ നിന്നുമാണെന്നും, കാരണം മണലുള്ളത് താഴെയാണല്ലോ.
  11. പാറക്കല്ലിനു മേൽ ഖാസിക്ക് കഴിയുമെന്നു സിബിഐ സമർത്തിക്കുന്നത് തലേ ദിവസം 35 സ്റ്റെപ്പുകൾ കയറി പിതാവിന്റെ മഖ്‌ബറ സന്ദർശിച്ചിരുന്നു എന്നാണ്. ദുഷ്ക്കരമായ പാറക്കല്ലിനെ സുഖമായി കയറാൻ വേണ്ടി ഉണ്ടാക്കിയ സ്റ്റെപ്പുമായി താരതമ്യം ചെയ്യുന്ന സിബിഐ ബുദ്ധി അപാരം തന്നെ. അങ്ങിനെയാണെങ്കിൽ സിബിഐ ഡമ്മി പരീക്ഷണത്തിലൂടെ അത് തെളിയിക്കണമായിരുന്നു. ഖാസിയുടെ അതേ പ്രായവും ആരോഗ്യസ്ഥിതിയിലുള്ള ഒരാളെ രാത്രി വേണ്ട പകൽ വെളിച്ചത്തിലെങ്കിലും കയറ്റി നോക്കണമായിരുന്നു.
  12. കാറിന്റെ ലോണ്‍ അടച്ചു തീർത്തെന്നതാണ് ആത്മഹത്യയെന്നു സമർത്തിക്കാൻ സിബിഐ ഉപയോഗിക്കുന്നത്,ബാദ്ധ്യത ഉള്ളവർ ആത്മഹത്യ ചെയ്തു എന്നാണ് സാധാരണ നാം കേള്ക്കരുള്ളത്. തമാശ തോന്നുന്നു.
  13. പിതാവിനെ സന്ദർശിച്ചതാണ്  മറ്റൊരു കണ്ടെത്തൽ. മരണം അടുത്ത ഒരു മുസ്ലിമിന് സ്വന്തം പിതാവിനെ തലേ ദിവസം സന്ദർശിക്കാനുള്ള ഒരു ഉൾ വിളിയുണ്ടാകുന്നതിൽ എന്താണ് തെറ്റ്? ഒരു വിശ്വാസിയുടെ വലിയൊരു അടയാളമാണ് ഇത് സൂചിപ്പിക്കുനത്.
  14. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്ന മറ്റൊരു പരിക്ക് കാലിന്റെ നേരിയാണിയുടെ അടുത്ത് വള്ളി കൊണ്ട് കെട്ടിയാൽ ഉണ്ടാകുന്ന തരത്തിലുള്ളതാണ്. 
  15. മരണത്തിനു കുറച്ചു മാസങ്ങൾക്ക് മുൻപ് ചെമ്പിരിക്കയിലും മലബാര് ഇസ്ലാമിക്‌ കോംപ്ലെക്സിനും അടുത്ത് ക്യാമ്പ് ചെയ്ത അധോലോക ഗുണ്ട റഷീദ് മലബാരിയുടെ റോളിനെക്കുറിച്ചു എന്ത് കൊണ്ട് സിബിഐ അന്വേഷിക്കുന്നില്ല?
  16. വളരെ നന്നായി നീന്താൻ അറിയുന്ന ആളാണ് ഖാസിയെന്ന വസ്തുത സിബിഐ മറച്ചുവെക്കുന്നതെന്തിനാണ്? 
  17. എന്ത് കൊണ്ട് ഒരു അസ്വാഭാവിക മരണം നടന്നാൽ പോലിസ് ചെയ്യേണ്ട പ്രാഥമിക കാര്യങ്ങളൊന്നും ചെയ്തില്ല? പൂട്ടിയെന്ന് പറയുന്ന പൂട്ടിന്റെ വിരലടയാളം എന്ത് കൊണ്ട് എടുത്തില്ല?
  18. ഡോഗ് സ്ക്വാഡിനെ എന്ത്കൊണ്ട് കൊണ്ട് വന്നില്ല? എന്ത്കൊണ്ട് ബോഡി ഇൻക്വെസ്റ്റ് പോലും ചെയ്തില്ല? പോസ്റ്റ്‌മോർട്ടം ചെയ്യേണ്ടതില്ലെന്ന് തുടക്കത്തിൽ പോലീസ് എന്തിനു പറഞ്ഞു?
  19. ഖാസിയുടെ വീട് പരിശോധിക്കുമ്പോൾ എന്തിനാണ് സായാഹ്ന പത്രക്കാരനെ കൂടെ കൂട്ടിയത്? തുടർന്ന് ബുർദ പരിഭാഷയുടെ ഒരു കഷ്ണം കടലാസ് എടുത്തു കൊണ്ട് തനിക്കു കിട്ടേണ്ടത് കിട്ടിയെന്നും പറഞ്ഞ് പത്രക്കാരന് പോസ് ചെയ്തു കൊടുക്കാൻ dysp ആവേശം കാട്ടിയതെന്തിനാണ്?
  20. പിന്നീട് ഇത് ആത്മഹത്യ കുറിപ്പാണെന്ന് പറഞ്ഞു ഈ പത്രത്തിൽ വാർത്തയാക്കി ആഘോഷിച്ചു. പക്ഷെ അൽപസമയം കൊണ്ട്തന്നെ അത് ആത്മഹത്യക്കുറിപ്പല്ലെന്നു ജനലോകം മനസ്സിലാക്കിയിട്ടും തിരുത്ത് കൊടുത്തില്ലെന്ന് മാത്രമല്ല വീണ്ടും വീണ്ടും വല്ലതും കിട്ടാൻ വേണ്ടി നടക്കുകയായിരുന്നു ഈ dysp യും പത്രക്കാരനും.
  21. DYSP യെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടവരോട്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പുറത്തുവരുന്നതിനു മുൻപ്തന്നെ താൻ പോലീസ് സര്ജനുമായി സംസാരിച്ചെന്നും ഡെഡ്ബോഡിയിൽ ഒരു പോറൽ പോലും ഇല്ലെന്നും പച്ചക്കള്ളം പറഞ്ഞതെന്തിനാണ്? എന്നിട്ട് എന്ത് തന്നെ പറഞ്ഞാലും ഇതൊരു കൊലപാതകമല്ലെന്നു അന്വേഷണം പോലും തുടങ്ങുന്നതിനുമുൻപ് തറപ്പിച്ചു പറയാൻ ശ്രമിച്ചതെന്തിനാണ്?
  22. പോലീസ് സർജനെ പ്രമുഖനായ ഒരു വ്യക്തിയുടെ നേതൃത്വത്തിൽ എന്തിനാണ് സംഭവ സ്ഥലത്ത് കൊണ്ട് വന്ന്, ആത്മഹത്യ ആണെന്ന് സ്ഥാപിക്കാനുള്ള തരത്തിൽ റിപ്പോർട്ട്‌ ഉണ്ടാക്കി കൊടുതത്?
  23. ബോഡിയിൽ കാണപ്പെട്ട പരിക്കുകൾ അടങ്ങുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ ആദ്യമായി മനോരമയിൽ വന്നപ്പോൾ എന്തിനാണ് പോലിസ് CI ദേഷ്യപ്പെടുകയും, അന്നത്തെ സായാഹ്നത്തിൽ ഇതേ സായാഹ്ന പത്രത്തിൽ മനോരമ റിപ്പോർട്ട്‌ ശരിയല്ലെന്നും യഥാർത വസ്തുത ആത്മഹത്യ എന്ന് സ്ഥാപിക്കാൻ സര്ജാൻ എഴുതിക്കൊടുത്ത റിപ്പോർട്ട്‌ കോപ്പി സഹിതം പ്രസിദ്ധീകരിക്കാൻ പോലിസ് എന്തിനാണ് സായാഹ്ന പത്രക്കാരന് കൊടുത്തത്?
  24. ഇത് ഒരു ആത്മഹത്യ ആണെങ്കിൽ പോലിസ് ആരെയാണ് ഭയപ്പെടുന്നത്? ആർക്ക് വേണ്ടിയാണു ഇതൊക്കെ ചെയ്തത്?
  25. തുടർന്ന് നാല് ദിവസം പഴക്കമുള്ള ഈ റിപ്പോർട്ട്‌ അടങ്ങിയ സായാഹ്ന പത്രം സൗജന്യമായി മേൽപറമ്പ ടൌണിൽ എന്തിനാണ് പോലിസ് അകമ്പടിയോടെ വിതരണം ചെയ്തത്?-സി.എച്ച്.ആർ  

No comments:

Post a Comment