ചെമ്പിരിക്ക: എസ്.കെ.എസ്.എസ്.എഫ് ചെമ്പിരിക്ക ശാഖാ കമ്മിറി മാസം തോറും കുന്നിൽ മസ്ജിദിൽ ( സി എം ഉസ്താദ് ഇസ്ലാമിക് സെൻറർ ) നടത്തി വരാറുള്ള സ്വലാത്ത് മജ്‌ലിസ് ഫെബ്രുവരി 27 നു കടവത്ത് മസ്ജിദ് ഖത്തീബ് യൂസുഫ് ദാരിമിയുടെ നേതൃത്വത്തിൽ നടന്നു. ഖലീൽ.ഓ.എ, താജുദ്ദീൻ ചെമ്പിരിക്ക, നിസാമുദ്ദീൻ കുറ്റിക്കോൽ, മുസ്തഫ സർദാർ തുടങ്ങിയവർ സംബന്ധിച്ചു. തുടര്ന്ന് അന്നദാനം വിതരണം ചെയ്തു.
2013 നവംബറിലാണ്‍ കുന്നിൽ മസ്ജിദ് എസ്.വൈ.എസ് ചെമ്പിരിക്ക ശാഖാ കമ്മിറ്റിയെ ഏൽപ്പിച്ചത്. അതിന്റെ രേഖ എസ്.വൈ.എസ് പ്രസിഡണ്ട് സി എം ഉബൈദുല്ലാ മൌലവിയെ സയ്യിദ് സൈനുൽ ആബിദീൻ അൽബുഖാരി തങ്ങളുടെ സാന്നിദ്ദ്യത്തിൽ കുന്നിൽ മസ്ജിദ് നിവാസികൾ ഏൽപ്പിച്ചു. തുടര്ന്ന് സ്വലാത്ത് മജ്‌ലിസ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങള് ഉദ്ഗാടനം ചെയ്തു. ചെമ്പിരിക്ക മുദരിസ് ഉസ്താദ് സുലൈമാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി.
എല്ലാ മാസവും അവസാനത്തെ വ്യാഴാഴ്ച മഗ്രിബ് നിസ്കാരാനനന്തരം സ്വലാത്ത് മജ്‌ലിസ് ഉണ്ടായിരിക്കുന്നതാണ്. സ്ത്രീകള്ക്ക് സ്ഥല സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
എല്ലാ മാസവും അവസാനത്തെ വ്യാഴാഴ്ച മഗ്രിബ് നിസ്കാരാനനന്തരം സ്വലാത്ത് മജ്‌ലിസ് ഉണ്ടായിരിക്കുന്നതാണ്. സ്ത്രീകള്ക്ക് സ്ഥല സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
No comments:
Post a Comment