കാസറകോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 1993 വരെ പ്രസിഡണ്ടായിരുന്ന കണ്ണിയത്ത് ഉസ്താദിന്റെ പേര് ഉപയോഗിക്കാന്‍ അദ്ദേഹത്തിനെതിരെ ഒന്നാം പ്രതിയായി 1989-ല്‍ കേസ് കൊടുത്ത കാന്തപുരം വിഭാഗത്തിന് ധാര്‍മികമായി അവകാശമില്ലന്ന് മകന്‍ കണ്ണിയത്ത് അബ്ദുല്ല കുട്ടി മുസ്ലിയാര്‍ പറഞ്ഞു. ഇപ്പോള്‍ കണ്ണിയ്യത്ത് ഉസ്താദിന്റെ പേര് ഉപയോഗിക്കുന്നത് പൊതുജനങ്ങളുടെ ഇടയില്‍ സമ്മിതി നേടാനും സാമ്പത്തിക നേട്ടത്തിനും വേണ്ടിയാണ്. അതിന്ന് തെളിവാണ് 19 വര്‍ഷക്കാലം ആണ്ടുനേര്‍ച്ചകളോ അനുസ്മരണങ്ങളോ നടത്താതെ 20-ാംവര്‍ഷം കണ്ണിയത്ത് ഉസ്താദിന്റെ മഖാമില്‍ വന്ന് ബലമായി ഉറൂസ് സംഘടിപ്പിക്കാന്‍ ശ്രമിച്ചത്. അതിനെ അദ്ദേഹത്തിന്റെ മക്കളായ ഞങ്ങളും സമസ്തയുടെ പ്രവര്‍ത്തകരും തടഞ്ഞു. ഇത്തരത്തില്‍ നെറികെട്ട പ്രവര്‍ത്തനം നടത്തുന്ന വിഘടിതര്‍ സമസ്തയുടെ പേരില്‍ അവകാശവാദം ഉന്നയിക്കുന്നത് തന്നെ അതിക്രമമാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. SKSSF കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സഖാഫി-സഅദി സമ്മേളനത്തില്‍ കാസറകോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ഇ. കെ. ഹസ്സന്‍ മുസ്ലിയാര്‍ നഗറില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
SKSSF, acronyms of Samastha Kerala Sunni Student Federation, is the largest students organisation in Kerala. Chembirika unit skssf has been actively involving in all community related issues and struggling for their rights. Qur'an Study Centre conducting weekly study classes for students to recite Holy Qur'an with thajveed and other deep study. Swalath majlis and weekly moral classes are arranged with the assistance of SYS for public. And also arranging relief in necessary situations.
No comments:
Post a Comment