Friday, March 28, 2014

ഫത്ഹുൽ കൻസ് - ചെമ്പിരിക്ക മാല

രചയിതാവ്: ശഹീദ് ഖാസി സി എം അബ്ദുല്ല മൗലവി 
രീതി: ബിസ്മിയും ഹംദും
ബിസ്മിറബ്ബിൽ അർഷി വൽകുർസിയ്യി എന്നോതുന്നെ 
വാസ്തരം ഹംദൻ കസീറൻ എന്നു ഞാൻ ചൊല്ലുന്നേ 
വിസ്തരിക്കുന്നു നബിമുഹമ്മ ദിൽ സ്വലാവാത്തേ 
വിശ്വമിൻ കാരുണ്യമോരാം തൻസലാമും ഒത്തേ

നിസ്തുലതാരങ്ങളായ് തിളങ്ങും സഹ്ബിൽ ചേർത്തേ 
നിഷ്ടരാം ആലുംഅടങ്കൽ ഈ ഇരവിൽ കോർത്തേ 
ഹസ്തവും ചേർത്തുഗമിച്ച സര്വ്വരിലുമാണേ 
ഹക്ക് റബ്ബേ ചേർക്കിതിൽ നീ ഞങ്ങൾ ആകമാനേ 

ചെമ്പിരിക്ക എന്നദിക്കിൽ വന്നൊരുലിയുല്ലാഹ് 
ചെമ്പകപ്പൂതൻറെ കഥ ചൊല്ലിടും കാക്കല്ലാഹ് 
ഇമ്പമാൽ  വന്ന വലിയ്യുൽ ജംഹരിയ്യോർ വാർത്തേ 
ചൊല്ലിയാൽ ഒടുങ്ങയില്ല തെല്ലുഞാനും കോർത്തേ 

സത്തരത്തിലുണ്ട് കറാമത്ത് ഏറ്റം കാണാൻ 
സത്തരത്തിൽനിന്നുച്ചരിക്കും ഒന്നു രണ്ടു കേൾക്കാൻ 
പത്തിരുപതാണ്ടുപോയി സന്തതിയില്ലാതേ 
പക്കദിക്കുകൾ തിരഞ്ഞു ആശയും വിടാതെ 

ഉത്തരത്തിന്റാശയാലാദമ്പതികൾ വന്നു 
ഇത്തലത്തിലെ മുഖാമിൻ ചുറ്റമിൽകടന്നു
ലുബ്ബുനൊന്തിട്ടോതി "റബ്ബേ" ഏക്‌സന്താനത്തെ 
ലെങ്കുംവലി തൻറെ ഹക്കാൽ തന്നിടൊരുമുത്തേ 

റബ്ബുതൻറെ കരുണയങ്ങതാപൊഴിഞ്ഞിടുന്നു
റഹ്മിലിതരുമണി മണിക്ക് ഹംലതാവരുന്നു 
ഹിബ്ബുക്കുഞ്ഞേ കയ്യിലേന്തി ദമ്പതികൾ വന്നു 
ഹുബ്ബിലായികൊണ്ട് നേർച്ച ഒക്കെയും വീട്ടുന്നു 

ഹബ്ബുഖൽബകത്തതായ ഈ വലി ഹക്കാലേ 
ഹമ്മുഗമ്മും നീക്കിടല്ലാഹ് കണ്ണിലുണ്ണിയാലേ 
മീനും തീനും തോനെയുള്ള ബഹ്റരുവിൽ പാർത്തേ 
മീൻപിടിക്കുന്നോരിൽ ഒരുവൻ ചൂണ്ടലെല്ലാം കോർത്തേ 

ചാടി കടലിൽ ചൂണ്ടലോടെ നീന്തിദൂരത്തായേ 
ചാടിടും നീറ്റിൻ ചുഴിയിൽ പെട്ടുചുറ്റലായേ 
ദീനരോദനം മുഴങ്ങി "ദിഹൻ" ഇടിഞ്ഞ പോയി 
ദൃഷ്ടികൾ ഇരുട്ടിലായി ദു:ഖമേറ്റമായി 

കേണുനാഥാ കാണുമീ മഖാമിലേക്ക് പോകും 
കേമമായി നേർച്ചനേരും രക്ഷിച്ചാലുമാകും 
അപ്പോഴേക്കുമാഞ്ഞടിച്ചു വൻതിരമാലകൾ 
ഇപ്പഴവൻ കരയിലെത്തി റബ്ബവൻ തുണകൾ 

ഇത്തരത്തിൽ മഹ്മയുള്ള വലിയ്യ് തൻറെ സ്ഥാനം 
ഉത്തമത്തിൽ സ്വർഗവീട്ടിൽ ഉയരമാക്കവേണം 
ചന്ദ്രഗിരിപ്പുഴയിലൊരുനാൾ ജലവിതാനം പൊങ്ങി 
നാടും വീടുമാകെ വെള്ളത്താലെ വിങ്ങി പൊങ്ങി 

റോഡും വഴിയും താറുമാറായി ജനം കുഴങ്ങി 
കടയും കുടിലും വീഴുമെന്നായി വിലാപം പൊങ്ങി 
ആഴിയിൽ ചേരുമഴി മുറിച്ചുവിടുവാനായി 
ആളുകൾ പലരും തുനിഞ്ഞു ഫലമില്ലാതായി 

ഒടുവിലൊരു സംഘം വിരുതർ ചെമ്പിരിക്കയിനിന്നു 
ഓടിവന്നേറ്റഴി മുറിക്കാൻ ഞങ്ങളുണ്ട് ഇന്നു 
ഏറ്റവേലക്കങ്ങൊരുങ്ങി ജോലിക്കാരെ ചേർത്തു 
എത്തും പത്തും പത്തും മൂന്നും വേലക്കാരെ കോർത്തു 

ഒത്തുഖൽബിൻ ഇപ്പണിയെ പൂർത്തിയാക്കോനേ 
എത്തും നേർച്ച തൽക്ഷണത്തിൽ ഈ മഖാമിൽ തന്നെ 
കത്തും ദീപവുമേന്തി ലൈലിൽ കൗ മ് ജോലി എടുത്തെ 
കൊത്തിവേഗം അഴിമുറിച്ച് മട്ടമായ് കൊടുത്തെ 

ഇത്തരം ശറഫുടയെ സൽവലിഹക്കാലെ 
എന്കളെ നീ കാത്തിടല്ലാഹ് നിൻ ഫള് ലിനാലേ 
ആശയിൽ കേട്ടോളു വാർത്ത‍ കശ്ഫുൽഹുമ്മ:താനെ 
ആർത്തിയിൽ കോർത്തുള്ള സാരം ഓതിടുന്നു ഞാനേ 

കാസർക്കോട്ട് കാരൻ മർഹൂം ഖാളി അല്ലാമത്തെ 
ഹാജി അബ്ദുല്ല ജലിയ്യർഖാജരെ സൗജത്തെ 
ങ്കാസവും മറ്റും മറളും കാമിനിയിൽ മുത്തെ 
കാട്ടി ശൈഖിൽ നീട്ടിനേർച്ച നിട്ടി ഉമർ 'മുദ്ദത്തെ'

തോശകൊല്ലം തോരുമായ് ഒറ്റൊറ്റ റുബ്ബിയത്തെ 
തോറ്റിയെപിൻ ആറലൊളിൽ തോറ്റിയ രോഗത്തെ 
ആശിതപ്പൂവ്വാലെ നായകൻ ആക്കിടൈശിഫാത്തെ 
അക്കഥ ചുരുക്കി ഞാൻ മറ്റുള്ളവാർത്ത‍ ചേർത്തെ 

നാശമൊന്നു കേൾക്ക് ഒരുത്തൻ നേരെവന്നടുത്തെ 
നിളമാം ചേരിപ്പണിഞ്ഞു ജാറമിൽ തലത്തെ 
മോശമാണീ "നഅലു" രിയും എന്നൊരാൾ പറഞ്ഞേ 
ശേഷമിൽപെടുന്നനെയായ് വീണവൻ നിലത്തെ 

പിന്തിനിന്നു കാലവർഷം ഏറെനാളുകളായെ 
പിന്നിലായി വരൾച്ച മൂത്തു അഗ്നി എരിയും പോലെ 
നൊന്തു ജന്തു ജനങ്ങളൊക്കെ ഏറ്റം ബേജാറായെ 
നഷ്ടമായ് വാമ്പിച്ച തോതിൽ കഷ്ടമേറ്റമായെ 

എന്ത് കഷ്ടം! വെള്ളമില്ല, ഇറ്റുഹൽക്കിലാക്കാൻ 
ഇത്തരുണം ഖൗമുറച്ചു കൂട്ടമായി ചെല്ലാൻ 
ചന്തമാം മുഖാമതിൻറെ അങ്കണത്തിൽ കൂടാൻ 
ചക്കരക്കഞ്ഞി വിളമ്പി ഒത്തുദുആപേശാൻ 

ചെന്നുനേതാമുന്നിലായമ്മോ ഹനമുഖാമിൽ 
ചൊങ്കിലായിട്ടത്തലത്തിൽ തിങ്ങലായ നാളിൽ 
ചിന്നമാം മനസ്സുമായി കേണു റബ്ബിനോടെ 
ചട്ടിയിലെടുത്ത മധുരക്കഞ്ഞി ആതിൻ കൂടെ 

ഒത്ത് ദുആതീർന്നനേരം മേഘമങ്ങോഴിച്ചേ 
ഉള്ളെരിവോർനൊമ്പരം കണ്ട ശ്രുപോൽചൊരിച്ചേ 
വന്നു ഇത്തരം സൽഗുണങ്ങൾ  നൽവലിഹക്കാലേ 
വൻഗുണങ്ങൾ തന്നിടല്ലാഹ് മാനിതമുത്താലെ 

കോമളമീ മർഖദിൻ ബയാനതോതിടട്ടെ
കോരിവാരി കോന വൻബർക്കത്ത് നൽകിടട്ടെ 
സിമയറ്റ ചന്തമുള്ള ചെമ്പകപ്പൂപോലെ 
ശോഭനമാം തിങ്കളായി ശോഭീച്ചിടും ലാലെ 

കേമമാകുംചെൻ "തുറാബിൻ" കുന്നിനോരത്തിങ്കൽ 
കിരിചിറി പാഞ്ഞിടുന്ന കടലിനോരത്തിങ്കൽ 
താമരപ്പൂ മസ്ജിദിൻറെ തെക്കുദിക്കിലാണ് 
താഴ്മയാലെ വന്നവർക്ക് രക്ഷയായിട്ടാണ് 

എണ്ണമറ്റ ഓടും കപ്പൽ ഓടമെല്ലാമൊത്തെ 
എന്നും കാണും ഈ മുഖാമെ ഓടിടു നേരത്തെ 
പുണ്യമാകും ഇത്തലത്തെ പ്രീയമിൽ വരുന്നെ 
പാദമിലും "റാകിബ"യും അഖിലദിക്കിൽ നിന്നേ 

വന്തിരോടെ ദു:ഖമൊക്കെ തീർത്തിടെണം കോനേ 
വന്നതാൽപര്യങ്ങളൊക്കെ പൂർത്തിയാക്കുടയോനേ
ചൊല്ലിടാനുള്ളാശ ഏറിനെയത ഈഗീതത്തെ 
ചൊൻങ്കിൽ ഫത്ഹുൽ കൻസ് എന്ന് നാമമണിയിത്തേ 

നല്ലവർച്ചിലരുടെ അപേക്ഷയെ മാനീത്തെ 
നന്മനസാൽ മാലയൊന്ന് ഈ തരത്തിൽ കോർത്തെ 
ഓർത്തിടുകിൽ  നൽവലിയുൽ ജംഹരി തൻ സ്വിത്തെ 
ഓതിടുവാൻ ഏറെയുണ്ട് നന്മകൾ മികത്തേ 

തീർത്തുകോർവ്വയെ വാൻ പുവിനിറന്ത സ്വലാത്തേ 
തങ്കത്വാഹാതങ്ങളിൽ നൽപൊങ്ങും സലാമത്തേ 
കീർത്തിപെറ്റ ആലിലും ആസ്ഹാബിലും റളിയല്ലാഹ് 
കേമാൽനിഞങ്ങളെ  ദോഷം പൊരുത്തിടല്ലാഹ് 

No comments:

Post a Comment