Friday, December 9, 2011

ഖാസി കേസ് : പ്രധാനമന്ത്രിയെ നേരില്‍ക്കാണുമെന്ന് പാണക്കാട് തങ്ങള്‍

മലപ്പുറം : സമസ്ത സംസ്ഥാന ഉപാധ്യക്ഷനും, മതപണ്ഡിതനും ചെമ്പരിക്ക മംഗലാപുരം ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന്റെ ചുരുളഴിക്കാന്‍ പ്രധാനമന്ത്രിയെ കാണുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ ഭാരവാഹികളെ അറിയിച്ചതാണ് ഇക്കാര്യം. ഖാസിയുടെ മരണം സംബന്ധിച്ച് സി ബി ഐ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ വ്യാപകമായ പ്രക്ഷോഭത്തിനും, പ്രതിഷേധത്തിനും ഇടയാക്കിയതിനെത്തുടര്‍ന്നാണ് സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ് കെ എസ് എസ് എഫ് ഭാരവാഹികളെ പാണക്കാട് തങ്ങള്‍ ഇന്നലെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്. ഇപ്പോള്‍ തുടരുന്ന പ്രതിഷേധങ്ങള്‍ക്ക് സമസ്തയുടെയും, മുസ്ലിംലീഗിന്റെയും എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് പാണക്കാട് തങ്ങള്‍ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. സി ബി ഐ റിപ്പോര്‍ട്ടിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ സമസ്ത തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

No comments:

Post a Comment