Monday, October 17, 2011

വനിതാ ബാല ബില്ലിന്റെ ബലക്ഷയങ്ങള്‍

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ അധ്യക്ഷതയിലുള്ള സമിതി വനിതാബാല ക്ഷേമബില്ലിന്‍റെ കരടുരൂപം കേരള സര്‍ക്കാറിനു സമര്‍പ്പിച്ചിരിക്കുകയാണ്. ഇതേ കരടു ബില്‍ ജനന നിയന്ത്രണ ബില്‍ എന്ന പേരില്‍ വി.ആര്‍ കൃഷ്ണയ്യരുടെ തന്നെ അധ്യക്ഷതയിലുളള നിയമ പരിഷ്കരണ കമ്മീഷന്‍ കഴിഞ്ഞ സര്‍ക്കാറിനു സമര്‍പ്പിച്ചിരുന്നു. 2010 ഓഗസ്ത് എട്ടിനു ചുമതലപ്പെടുത്തിയ സമിതിയാണ് വനിതാക്ഷേമ ബില്ലിന്റെ കരടുരൂപം ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്.ഇതില്‍ പതിനാലു വ്യവസ്ഥകളാണുളളത്. ഇതിലെ ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ശിപാര്‍ശകള്‍ ഏറെ ഗൗരവമായ പഠനങ്ങളും ചര്‍ച്ചകളും ആവശ്യപ്പെടുന്നുണ്ട്...

ജനസംഖ്യാനിയന്ത്രണത്തിനായി ബില്ല് നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍ തീര്‍ത്തും അശാസ്ത്രീയവും അപ്രായോഗികവുമാണ്. രണ്ടിലധികം കുട്ടികള്‍ പാടില്ലെന്നും രണ്ടിലധികം കുട്ടികളുളള മാതാപിതാക്കള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും കരടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. ആയിരം രൂപ പിഴയോ മൂന്ന് മാസം തടവോ ആണ് ശിക്ഷ.രണ്ടിലധികം കുട്ടികളുളളവരെ സര്‍ക്കാര്‍ ആനുകൂല്യത്തിനു അര്‍ഹരാക്കരുതെന്നും അവര്‍ക്ക് നല്‍കി വരുന്ന സൗജന്യ വിദ്യാഭ്യാസവും ചികില്‍സയുമുള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ റദ്ദ് ചെയ്യണമെന്നും ശിപാര്‍ശയിലുണ്ട്. രണ്ടിലധികം കുട്ടികളുളള മാതാവിനു ഗര്‍ഭമുണ്ടായാല്‍ അതു നശിപ്പിക്കാന്‍ ഗര്‍ഭഛിദ്രസംവിധാനം എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ആസ്പത്രികളിലും ഏര്‍പ്പെടുത്തണം. രണ്ടിലധികം കുട്ടികള്‍ക്കായി വ്യക്തികളോ സ്ഥാപനങ്ങളോ ജാതിമത സംഘടനകളോ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളോ പ്രോല്‍സാഹനം നല്‍കുന്നതിനെ നിയമം മൂലം നിരോധിക്കണം. ഇത്തരം സംഘടനകളുടെ ജനസംഖ്യാ നിയന്ത്രണത്തിനെതിരെയുളള പ്രചാരണം ഗവര്‍ണര്‍ സെന്‍സ്വര്‍ ചെയ്യുകയും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും വേണം. ഇത്തരം ശിപാര്‍ശകളെല്ലാമാണ് കരട് ബില്‍ മുന്നോട്ടു വെക്കുന്നത്.
ജനസംഖ്യാ നിയന്ത്രണത്തിനും ജനപ്പെരുപ്പംമൂലമുണ്ടാവുന്ന സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ക്കും മനുഷ്യജന്മനിയന്ത്രണം എന്നത് പരിഹാരമാര്‍ഗമല്ല. ജനന മരണങ്ങള്‍ ദൈവനിയന്ത്രിതമായ പ്രാപഞ്ചിക പ്രതിഭാസങ്ങളാണ്. അത് സ്രഷ്ടാവിന്റെ അലംഘനീയമായ വിധിക്കനുസൃതമായി പ്രപഞ്ചത്തില്‍ നടന്നുകൊണ്ടേയിരിക്കും. അസംഖ്യം വരുന്ന മനുഷ്യമനുഷ്യേതര ജീവികളുടെ ജനന മരണങ്ങള്‍ ദൈവം ചാക്രികമായി നിര്‍വഹിച്ചുകൊണ്ടേയിരിക്കുന്നു. അതില്‍ സൃഷ്ടികളുടെ കൈകടത്തലുകള്‍ക്ക് പ്രസക്തിയില്ല. ദാരിദ്രy ഭയന്ന് കുട്ടികളെ കൊന്നൊടുക്കുന്നത് പ്രാകൃതരീതിയാണ. അത്തരം മനുഷ്യത്വവിരുദ്ധമായ ചെയ്തികളുടെ മീസാന്‍കല്ലുകളിലാണ് ഇസ്ലാമിന്റെ ശിലാഫലകം സ്ഥാപിതമായിട്ടുളളത്. ഖുര്‍ആന്‍ അത് വ്യക്തമാക്കുന്നുണ്ട്. ""സ്വസന്തതികളെ ദാരിദ്രy ഭയന്ന് വധിക്കരുത്. അവര്‍ക്കും നിങ്ങള്‍ക്കും അന്നം നല്‍കുന്നവന്‍ നാമാകുന്നു. അവരെ വധിച്ചുകളയുന്നത് ഭീമമായ അപരാധമാകുന്നു.'' ഇ്രസ്രാഅ്: 31}} ദാരിദ്രyഭയം പണ്ടുകാലത്ത് സന്താനവധത്തിലേക്കും ഗര്‍ഭ നിരോധനത്തിലേക്കും വഴിവെച്ചിരുന്നു. പ്രാകൃതകാലം മുതല്‍ നിലനിന്നിരുന്ന ദുഷ്ചെയ്തികളെ ഖുര്‍ആന്‍ വചനത്തിലൂടെ നിരാകരിക്കുകയാണ്. ദാരിദ്രy നിര്‍മാര്‍ജനത്തിനുളള വഴി ജനസംഖ്യാനിയന്ത്രണമല്ല. ലോകത്ത്് പട്ടിണിപ്പാവങ്ങള്‍ ഏറെയുളളത് ജനപ്പെരുപ്പം കൂടുതലുളള രാജ്യങ്ങളിലൊന്നുമല്ല. പ്രത്യുത ജനസാന്ദ്രത കുറവുളള ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്. ജനപ്പെരുപ്പം ദാരിദ്രyത്തിനു കാരണമാകുന്നുവെന്ന വാദം ഒരു ധനശാസ്ത്രവും മുന്നോട്ടുവെക്കുന്നില്ല. ജനപ്പെരുപ്പമെന്ന പ്രശ്നം തന്നെ ലോകം നേരിടുന്നില്ലെന്ന വാദവുമുണ്ട്. വാ കീറിയ ദൈവം അന്നവും നല്‍കുമെന്നതാണ് സത്യം. നാം കാണാത്ത പരകോടികള്‍ക്ക് ഇപ്പോഴും അന്നം നല്‍കുന്നവന്‍ അവന്‍ തന്നെയാണ്. ജനസംഖ്യാ വര്‍ദ്ധനവിനനുസരിച്ച് ജീവിത സൗകര്യങ്ങളും ഭക്ഷ്യ വിഭവങ്ങളും വിപുലപ്പെട്ടതായാണ് ഭൂമിയിലെ മനുഷ്യാധിവാസത്തിന്റെ അനുഭവം. മനുഷ്യരുടെ എണ്ണംകുറക്കുന്ന സംഹാര ശ്രമങ്ങള്‍ ഉപേക്ഷിച്ച് ദൈവത്തിന്റെ പ്രകൃതിനിയമത്തിനനുസൃതമായി ഭക്ഷ്യവസ്തുക്കള്‍ വര്‍ദ്ധിപ്പിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ശക്തിയും സാമര്‍ത്ഥ്യവും വിനിയോഗിക്കുകയാണ് നാം ചെയ്യേണ്ടത്. വരുമാന മാര്‍ഗങ്ങളുടെ കുറവു കാരണം സന്താനവര്‍ദ്ധനവ് തടയാന്‍ ശ്രമിക്കുന്നത് ഭീമാബദ്ധമാണ്. വിഭവ വിതരണ വ്യവസ്ഥ മനുഷ്യന്റെ കൈകളിലല്ല; അത് ദൈവത്തിന്റെ കരങ്ങളിലാണ്.
ഗര്‍ഭഛിദ്രം ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. എങ്കിലും ഗര്‍ഭഛിദ്രം രാജ്യത്ത്്് വ്യാപകമായി നടക്കുന്നു.ഭാരമാകുന്ന പെണ്‍ജീവിതങ്ങളാണ് പലപ്പോഴും ഭ്രൂണഹത്യയിലേക്ക് നയിക്കുന്നത്്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ആസ്പത്രികളിലും ഗര്‍ഭഛിദ്രത്തിനായി സൗകര്യങ്ങളേര്‍പ്പെടുത്തിയാലുണ്ടാവുന്ന സാഹചര്യം ഭീതിദമായിരിക്കും.സമൂഹത്തിന്റെ സദാചാര സങ്കല്‍പങ്ങളെ തന്നെ തകിടംമറിക്കുന്ന ലൈംഗിക അരാജകത്വത്തിലേക്കുവരെ അതു വഴിവെക്കും. സംസ്കാരസമ്പന്നരായ ആധുനിക സമൂഹത്തിനു മനുഷ്യത്വവിരുദ്ധമായ നടപടിയെ അംഗീകരിക്കാനാവില്ല. മനുഷ്യാവകാശലംഘനങ്ങളുടെ ആദ്യപടിയാണ് ഗര്‍ഭഛിദ്രം. ഇത് നിരാകരിക്കുന്നത് മനുഷ്യന്റെ ജീവിക്കാനുളള അവകാശത്തെയാണ്. ഇസ്ലാം ഗര്‍ഭനിരോധന സംവിധാനങ്ങളേയും ഗര്‍ഭഛിദ്രത്തേയും കര്‍ശനമായി നിരോധിച്ച മതമാണ്.സാമ്പത്തികമായി പരാധീനതയനുഭവിക്കുന്നവര്‍ ഉപവാസത്തിലൂടെ വികാരശമനം വരുത്തണമെന്നാണ് മതം പറയുന്നത്്. അല്ലാതെ വിവാഹം കഴിച്ചു ദാരിദ്രy പിടിപെട്ട് ഭാര്യയുടെ ഗര്‍ഭം ഛിദ്രിക്കുന്നതും രണ്ടിലധികം മക്കള്‍ വേണ്ടെന്നുവെക്കുന്നതും ഇസ്ലാമികമല്ല. മനുഷ്യന്‍ ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധികളാണ്. മനുഷ്യവംശം ഭൂമിയില്‍ മരിക്കാതെ ജീവിക്കണം. അതുകൊണ്ടുതന്നെ മനുഷ്യജന്മത്തിനു നിമിത്തമാകുന്ന വിവാഹം മതം പുണ്യമായി കാണുന്നു.
പ്രവാചകന്‍ അതിന്റെ ഉദാത്തമാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്തു. നിങ്ങള്‍ ഏറ്റവുമധികം പ്രസവിക്കുന്ന സ്ത്രീ (വലൂദ്) യെ വിവാഹം ചെയ്യണമെന്ന പ്രവാചകാധ്യാപനം ഇസ്്ലാം ജനസംഖ്യാ നിയന്ത്രണത്തെ നിരാകരിക്കുന്നുവെന്നതിന്റെ തെളിവാണ്. വിശ്വാസി സമൂഹം ഭൂമിലോകത്ത് വര്‍ദ്ധിക്കണം. അനുയായികളുടെ ആധിക്യത്തില്‍ അന്ത്യനാളില്‍ ഞാന്‍ അഭിമാനിക്കുമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. കുട്ടികളധികമുണ്ടാവുന്നത് അപമാനമാണെന്നത് ആധുനികത സമ്മാനിച്ച മിഥ്യാധാരണയാണ്.പെണ്‍കുട്ടികള്‍ കൂടുതലുളള കുടുംബം എെശ്വര്യപൂര്‍ണമാണെന്നാണ് പ്രവാചകാധ്യാപനം. കൂട്ടുകുടുംബ വ്യവസ്ഥ സമ്മാനിച്ച ഹൃദയബന്ധത്തിന്റെ താളവും രാഗവും ആധുനികമായ അണുകുടുംബത്തിനില്ല.
മക്കള്‍ രണ്ടുമതിയെന്നു മുന്‍ഗാമികള്‍ കരുതിയിരുന്നെങ്കില്‍ യുഗസ്രഷ്ടാക്കളും സൃഷ്ടികളുമായിരുന്ന അനേകമാളുകള്‍ ഭൂലോകം കാണുമായിരുന്നില്ല. ലോകത്തെ തന്നെ മാറ്റിമറിച്ച പ്രതിഭകളില്‍ പലരും അവരുടെ മാതാക്കളുടെ ഒടുവിലത്തെ മക്കളില്‍പ്പെട്ടവരായിരുന്നു.രാഷ്ട്രപിതാവ് ഗാന്ധിജി അമ്മയുടെ ഒന്നാമത്തേയോ രണ്ടാമത്തേയോ മകനായിരുന്നില്ല. ഇന്ത്യ കണ്ട പ്രഗല്‍ഭനായ ന്യായാധിപന്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ തന്റെ അമ്മയുടെ ഏഴാമത്തെ മകനാണ്. അമ്മമാര്‍ക്കു കുട്ടികള്‍ രണ്ടുമതിയെന്നു തീര്‍പ്പു കല്‍പിച്ച രാജ്യങ്ങള്‍ പലതും തിരുത്തിക്കൊണ്ടിരിക്കുകയാണ്.
അധികം കുട്ടികളെ പ്രസവിക്കുന്ന അമ്മമാര്‍ക്കു ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ജനസംഖ്യാ വര്‍ദ്ധനവിനുളള ശ്രമങ്ങളാണ് അവരിപ്പോള്‍ നടത്തുന്നത്. (അവ. ചന്ദ്രിക)

No comments:

Post a Comment