നാസര്‍ ഫൈസി കൂടത്തായി
സമകാലിക വിഷയങ്ങളും മുസ്‌ലിം സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളും മുശാവറ ചര്‍ച്ച ചെയ്യാറുണ്ട്. കാന്തപുരം സമസ്തയില്‍ നിന്ന് പോകാനുള്ള ഒരു പ്രധാന കാരണം മുസ്‌ലിംലീഗുമായുള്ള പ്രശ്‌നമായിരുന്നു. ലീഗിന് സമസ്തയും സമസ്തയ്ക്ക് ലീഗും എന്ന നിലയിലാണ് കാര്യങ്ങള്‍ നടന്നിരുന്നത്. പക്ഷേ കഴിഞ്ഞ കുറച്ചു കാലമായി എ.പി.വിഭാഗവുമായി ചില മുസ്‌ലിംലീഗ് നേതാക്കള്‍ വല്ലാതെ അടുക്കുന്നതായി കാണുന്നു.കഴിഞ്ഞ നിയമസഭാ തിരഞെടുപ്പിന് മുമ്പ് നടന്ന മര്‍കസ് സമ്മേളനത്തില്‍ ആദ്യമായി ലീഗ് നേതാക്കള്‍ പങ്കെടുത്തപ്പോള്‍ മുശാവറ അന്ന് അതില്‍ പ്രധിഷേധം അറിയിക്കുകയും കുഞ്ഞാലിക്കുട്ടി സാഹിബ് തന്നെ നേരിട്ട് വന്ന് ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും മേലില്‍ എ.പി.വിഭാഗവുമായി ബന്ധപ്പെടുന്നത് ഞങ്ങളെ അറിയിച്ചിട്ടാകും എന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഈ ഉറപ്പ് ലംഘിക്കുന്ന കാഴ്ചകള്‍ അടുത്ത കാലത്തായി കൂടതലായി കാണാന്‍ തുടങ്ങി. മര്‍കസിലെ പരിപാടികളില്‍ മുനീറും ഇബ്രാഹിം കുഞ്ഞുമടക്കമുള്ള ലീഗ് നേതാക്കള്‍ പങ്കെടുത്തു.
സ്വലാത്ത് നഗറില്‍ കുഞ്ഞാലിക്കുട്ടി പോയി. ഹൈദരലി ശിഹാബ് തങ്ങള്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ എല്ലാ മതസംഘടനാ നേതാക്കളും എത്തിയപ്പോള്‍ സി.മുഹമ്മദ് ഫൈസിയെ മാത്രം സ്വീകരിക്കുന്ന ചിത്രമാണ് ചന്ദ്രിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ദിവസം, വിവാദമായ വുമണ്‍സ് കോഡ് ബില്ലിനെതിരെ വിവിധ സംഘടനാ നേതാക്കള്‍ പ്രതികരിച്ചപ്പോള്‍ സുന്നി സംഘടനകളുടേതായി വന്ന ലേഖനം കാന്തപുരം വിഭാഗത്തിന്റേതായിരുന്നു. കാര്യങ്ങള്‍ ഇത്‌വരെ എത്തിയപ്പോഴാണ് ഞങ്ങള്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത്. ഹൈദരലി ശിഹാബ് തങ്ങളുടെ മുമ്പില്‍ വെച്ച് മുശാവറയില്‍ ഏകകണ്ഠമായാണ് തീരുമാനം പാസ്സാക്കിയത്. ‘ഞാന്‍ നിങ്ങളോട് കൂടെയാണെന്നും ലീഗിലെ നേതാക്കളുമായി സംസാരിച്ച് വേണ്ടത് ചെയ്യാമെന്നും’ തങ്ങള്‍ പറഞ്ഞിട്ടുണ്ട്.
കാന്തപുരം മുഹമ്മദലി ശിഹാബ് തങ്ങളെ കേരളത്തിന്റെ ആത്മീയ നേതാവായി അംഗീകരിച്ചിരുന്നില്ല. ഇപ്പോഴും ഹൈദരലി തങ്ങളെ കേവലം രാഷ്ട്രീയ നേതാവായി മാത്രമായാണ് അംഗീകരിച്ചിട്ടുള്ളത്. എ.പി.വിഭാഗവുമായി ഒരു കാര്യത്തിലും ഒരു കാലത്തും സഹകരണമുണ്ടാവുമോ എന്നൊക്കെ എനിക്കിപ്പോള്‍ പറയാനാകില്ല. അത് മുശാവറയാണ് തീരുമാനിക്കേണ്ടത്. കാന്തപുരം മുഹമ്മദലി ശിഹാബ് തങ്ങളെ കേരളത്തിന്റെ ആത്മീയ നേതാവായി അംഗീകരിച്ചിരുന്നില്ല. ഇപ്പോഴും ഹൈദരലി തങ്ങളെ കേവലം രാഷ്ട്രീയ നേതാവായി മാത്രമായാണ് അംഗീകരിച്ചിട്ടുള്ളത്. കാന്തപുരം ലീഗിനോട് അടുക്കുന്നത് കേവല രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് മാത്രമാണ്.(അവ: ഡൂള്‍ ന്യൂസ് ഓണ്‍ലൈന്‍ ചര്‍ച്ച )
No comments:
Post a Comment