Saturday, January 15, 2011

ജാമിഅ: സമ്മേളനത്തിനു ഭക്തി നിര്‍ഭരമായ തുടക്കം


ഫൈസാബാദ് : തെന്നിന്ധ്യയിലെ ഉന്നത മത കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറേബ്യയുടെ വാര്‍ഷിക സനദ് ധാന സമ്മേളനത്തിനു ജാമിഅ  പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് ഹൈടെരളി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ തുടക്കമായി . ശേഇഖുല്‍ ജാമിഅ നിസാമിയ്യ ഹൈതെരാബാദ്‌ മുഫ്തി ശേഇഖ് ഖലീല്‍ അഹമ്മദ്‌ ഉദ്ഘാടനം  ചെയ്തു. പാണക്കാട് സയ്യിദ് സാധിക്കലി  ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു .  പ്രമുഖ പണ്ഡിതന്മാര്‍ സധാത്തീങ്ങള്‍ നേതാക്കള്‍ സംബന്ധിച്ചു.മദീന മുനവ്വരയില്‍  നിന്നുള്ള വിശിഷ്ട്ടാതിധി  അബ്ദുല്‍ കാദര്‍ ജിലിയുടെ സാന്നിധ്യം ശ്രദ്ധേയമായി .തുടര്‍ന്ന് വിവിധ സെക്ഷനുകളിലായി  വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസെടുത്തു . ക്യാംബ്  നാളെ വൈകുന്നേരം 5 മണി വരെ നീണ്ടുനില്‍ക്കും . 

6 മണിക്ക് സനദ് ധാന പൊതുസമ്മേളനം കേരളത്തിന്റെ അഷ്ട്ടദിക്കുകളില്‍ നിന്നും ഒഴുകിയെത്തുന്ന ജനലക്ഷങ്ങളെ സാക്ഷിയാക്കി  കേന്ദ്ര മന്ത്രി ഫാറൂഖ്  അബ്ദുള്ള ഉദ്ഘാടനം ചെയ്യും . പാണക്കാട് സയ്യിദ് ഹൈധേരളി   ശിഹാബ്   തങ്ങള്‍ അധ്യക്ഷത വഹിക്കും . സമസ്ത പ്രസിഡന്റ്‌ രഹീസുല്‍ ഉലമ കാളംബാടി മുഹമ്മദ്‌ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും . സമസ്ത ജനറല്‍  സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ സനദ് ധാന പ്രസംഗം നടത്തും . സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്‌ ടി കെ എം ബാവ  മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തും    . സമസ്ത ട്രഷറര്‍ പാറന്നൂര്‍ പി പി ഇബ്രാഹിം മുസ്ലിയാര്‍ , കോട്ടുമല ബാപ്പു മുസ്ലിയാര്‍ , പ്രൊഫ്‌ , കെ ആലിക്കുട്ടി മുസ്ലിയാര്‍ , കേന്ത്ര മന്ത്രി ഇ അഹമ്മദ്‌, പി കെ കുങ്ങാളിക്കുട്ടി   , അബ്ദുസ്സമദ് സമദാനി , അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , തുടങ്ങിയവര്‍ പ്രസങ്ങിക്കും .പാണക്കാട് സയ്യിദ് സാധിക്കലി ശിഹാബ് തങ്ങള്‍ സ്വാഗതം പറയും . വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത് പ്രിന്‍സിപ്പാള്‍  മൗലാന ഉസ്മാന്‍ മുഹ്യുദ്ധീന്‍ ഹസ്രത്തും വൈസ് പ്രിന്‍സിപ്പാള്‍  ‍മൗലാന സഈദലി  ഹസ്രത്തും സമ്മേളനത്തില്‍ സംബന്ധിക്കും
മൂന്ന്‍ ദിവസം നീണ്ടുനില്‍ക്കുന്ന ജാമിഅഃ നൂരിയ്യഃ അറബിക് കോളജിന്റെ നാല്‍പത്തിയെട്ടാം വാര്‍ഷിക നാല്‍പത്തിയാറാം സനദ്ദാന മഹാസമ്മേളനത്തിന് പ്രശസ്ത പണ്ഡിതന്‍ ഹൈദരാബാദിലെ നിസാമിയ്യ സര്‍വകലാശാല പ്രിന്‍സിപ്പാള്‍ ശൈഖ് മുഫ്തി ഖലീല്‍ അഹമ്മദ്  ഉദ്ഘാടനം നിര്‍വഹിക്കുന്നു.

No comments:

Post a Comment