കാസറഗോഡ്: സമൂഹത്തിനകത്തു നിന്നു മുളച്ചു പൊന്തുന്ന വര്‍ഗ്ഗീയ ചിന്തകള്‍ക്കും നാട്ടില്‍ നിലനില്‍ക്കുന്ന അസമത്വത്തിനും എതിരെ മനുഷ്യ മനസ്സുകളെ ഒന്നിപ്പിച്ച് മാനവീക ഐക്യം ദൃഢമാക്കുന്നതിന് എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ക്ലസ്റ്റര്‍ കമ്മിറ്റി വെള്ളിയാഴ്‌ച മൂന്ന് മണിക്ക് അണങ്കൂരില്‍ മാനവ സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി ജനുവരി 26 ന് തൃക്കരിപ്പൂരില്‍ നടത്തുന്ന മനുഷ്യ ജാലികയുടെ പ്രചാരണ ഭാഗമായാണ് പരിപാടി.
ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയരക്ടര്‍ റഹ്‌മത്തുള്ള ഖാസിമി മുത്തേടം ഉദ്‌ഘാടനം ചെയ്യും. ഹാരിസ് ബെദിര അധ്യക്ഷത വഹിക്കും. സംയുക്ത ജമാഅത്ത് സെക്രട്ടറി ടി.ഇ.അബ്‌ദുള്ള, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി സി.കെ.കെ. മാണിയൂര്‍, പി.ബി. അബ്‌ദുല്‍ റസാഖ് ഹാജി, അബൂബക്കര്‍ സാലൂദ് നിസാമി, എ.അബ്‌ദുല്‍ റഹ്‌മാന്‍, കരുണ്‍ താപ്പ, ടി.എം.എ.കരീം, അഡ്വ. കെ. ശ്രീകാന്ത്, എന്‍.എ. നെല്ലിക്കുന്ന് പ്രസംഗിക്കും.
No comments:
Post a Comment