Friday, December 9, 2011

ഖാസിയുടെ കൊലപാതകം : കൊലയാളികളെ പിടികൂടും വരെ പ്രക്ഷോഭം നടത്തും

മേല്‍പ്പറമ്പ് : പ്രമുഖ മത പണ്ഡിതനും,കിഴൂര്‍ -മംഗലാപുരം ഖാസിയുമായിരുന്ന സി.എം.അബ്ദുള്ള മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു സി.ബി.ഐ.ഹൈക്കോടതിയില്‍ സമര്പ്പി ച്ച റിപ്പോര്ട്ട് തികച്ചും വാസ്തവ വിരുദ്ധമാണെന്നും,വിവേക മതികളായ പൊതു ജനം പ്രസ്തുത റിപ്പോര്ട്ട്ട തള്ളിക്കളയുമെന്നും കിഴൂര്‍-മംഗലാപുരം സംയുക്ത ജമാ-അത്ത് ഖാസി ത്വാഖ അഹമ്മദ്‌ മൗലവി അല്‍-ഖാസിമി, അല്‍-അസ്ഹരി പ്രസ്താവിച്ചു.സി.ബി.ഐ.നല്കിസയ റിപ്പോര്ട്ടില്‍ പ്രതിഷേധിച്ചു കൊണ്ടും,അന്വേഷണ ടീമിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും,കിഴൂര്‍ സംയക്ത ജമാ-അത്ത് കമ്മിറ്റി മൂന്നാം ഘട്ട പ്രക്ഷോഭ സമരങ്ങള്‍ ആരംഭിക്കുന്നതിന്റെ് സൂചനയായി മേല്പ്പ്റമ്പില്‍ നിന്നും കളനാടെക്ക് നടത്തിയ ബഹുജന റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഖാസി..കൊലപാതകികളെ നിയമത്തിന്റെഅ മുമ്പില്‍ കൊണ്ട് വരുന്നത് വരെയും ജനാതിപത്യ രീതിയിലുള്ള ബഹുജന പ്രക്ഷോഭ പരിപാടികളും,നിയമപരമായ പോരാട്ടങ്ങളും നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ആതമഹത്യ മതം വിലക്കിയ മഹാ പാപമാണെന്നു പഠിപ്പിച്ചു തന്ന മഹാ പണ്ഡിതന്റെ കൊലപാതകത്തെ ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന സി.ബി.ഐയുടെ നിലപാട് അംഗീകരിക്കാന്‍ സമൂഹം തയ്യാറല്ലെന്ന് ഖാലിദ്‌ ഫൈസി ചേരൂര്‍ റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു.കിഴൂര്‍ സംയുക്ത ജമാ-അത്ത് കമ്മിറ്റി ഹൈക്കോടതിയില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചു.
സംയുക്ത ജമാ-അത്ത് ഖാസി ത്വാഖ അഹമ്മദ്‌ മൗലവി, വൈസ് പ്രസിഡണ്ട്‌ ഖത്തര്‍ ഇബ്രാഹിം ഹാജി,സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി,ഷാഫി ഹാജി കട്ടക്കാല്‍,പി.എ.മുഹമ്മദ്കുഞ്ഞി,കല്ലട്ര അബ്ദുല്‍ ഖാദര്‍,ഹമീദ് കളനാട്,മജീദ്‌ ചെമ്പരിക്ക,താജുദ്ദീന്‍,ഹമീദ് കുണിയ,മുഹമ്മദ്കുട്ടി മാസ്റ്റര്‍ പടുപ്പ്,ഖാസിയുടെ മകന്‍ മുഹമ്മദ്‌ ഷാഫി,മരുമകന്‍ അഹമ്മദ്‌ ഷാഫി ദേളി,സിദ്ധീഖ് നദവി ചേരൂര്‍, സംയുക്ത ജമാ-അത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ ആയിരത്തിയഞ്ഞുറോളം പേര്‍ റാലിയില്‍ പങ്കെടുത്തു.പ്രക്ഷോഭ സമരങ്ങള്‍ ശക്തമാക്കുമെന്ന് ഭാരവാഹികള്‍ അര്ഗിയിച്ച്ചു

No comments:

Post a Comment