Wednesday, November 30, 2011

മുല്ലപ്പെരിയാര്‍ രാജധര്‍മ്മം ഉണ്ടാവണം: ചെറുശ്ശേരി


ചേളാരി : കേരളത്തെ മൊത്തത്തിലും പ്രത്യേകിച്ച്‌ തെക്കന്‍ ഭാഗങ്ങളിലെ അഞ്ച്‌ ജില്ലകളെയും ഭീതിലാഴ്‌ത്തിയ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സംബന്ധിച്ച്‌ ഭരണകൂടങ്ങള്‍ രാജഥര്‍മ്മം നിര്‍വ്വഹിക്കാന്‍ വൈകരുതെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.

മുപ്പത്‌ ലക്ഷത്തിലധികം ജനങ്ങളെ നേരിട്ട്‌ ബാധിക്കുന്നതാണ്‌ അണക്കെട്ട്‌ പ്രശ്‌നം. അടിക്കടി ഉണ്ടാവുന്ന ഭൂമികുലുക്കവും ഡാമിന്റെ കാലപ്പഴക്കവും പല പഠന റിപ്പോര്‍ട്ടുകളും പരിഗണിച്ച്‌ അടിയന്തിര നടപടികള്‍ ഉണ്ടാവേണ്ടതാണ്‌. സാങ്കേതികത്വങ്ങള്‍ നോക്കി താമസം വരുത്തുന്നത്‌ ജനങ്ങളെ മാനസിക പീഢനങ്ങള്‍ക്ക്‌ ഇരയാക്കുന്നത്‌ പോലെയാണ്‌.
ബന്ധപ്പെട്ട സര്‍ക്കാര്‍ മിഷനറികള്‍ ഉടനടി ഉണര്‍ന്നു പ്രവര്‍ത്തിച്ച്‌ ജനങ്ങളുടെ സുരക്ഷ ഉറപ്പ്‌ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments:

Post a Comment