Friday, February 4, 2011

"എന്‍റെ കഥ വിദ്യാഭ്യാസത്തിന്റെയും" സി.എം.ഉസ്താദിന്‍റെ ആത്മകഥ പ്രാശനം ഇന്ന്‍



കാസര്‍കോട്: പ്രശസ്ത പണ്ഡിതനും ചെമ്പിരിക്ക മംഗലാപുരം ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ ആത്മകഥ വെളളിയാഴ്ച വൈകുന്നേരം മേല്‍പ്പറമ്പില്‍ നടക്കുന്ന സി.എം ഉസ്താദ് സ്മാരക ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടന സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്യും. ആത്മകഥ തയ്യാറാക്കി പ്രസിദ്ധീകരിക്കാനുളള ഒരുക്കിത്തിനിടെയാണ് സി.എം. അബ്ദുല്ല മൗലവി മരണപ്പെട്ടത്. പിതാവ് ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ പേരിലുളള ട്രസ്റ്റാണ് ”എന്റെ കഥ വിദ്യാഭ്യാസത്തിന്റെയും” എന്ന ആത്മകഥ പുറത്തിറക്കുന്നത്. വെള്ളി വൈകീട്ട് 4.00 മണിക്ക് മേല്‍പറമ്പില്‍ ചെമ്മനാട് പഞ്ചായത്ത് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വെച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളാണ് പ്രകാശനം ചെയ്യുന്നത്.

No comments:

Post a Comment