വെളിച്ചം ഇല്ലാതെ ഒരു വര്‍ഷം
ഒരു സമൂഹത്തെ ഒന്നടംഗം അനാഥമാക്കിക്കൊണ്ട് സി എം ഉസ്താദ് വഫാത്തായി ഒരു വര്‍ഷം തികയുകയാണ്ണ്‍. ആ വിടവുകള്‍ ഇത് വരെ മുഴുവനായും നികത്താനായിട്ടില്ല .
വടക്കേ മലബാറിന്റെ നവോത്ഥാന നായകന്‍ , വിദ്യാഭ്യാസ വിജക്ഷണന്‍ , സ അധിയയുടെയും എം.ഐ.സി.യുടെയും സ്ഥാപകന്‍ , നൂറോളം മഹാല്ലുകളിലെ ഖാസി , സമസ്ത കേരള ജാം ഇയ്യത്തുല്‍ ഉലമ എന്നാ മഹാ പണ്ഡിത സഭയുടെ ഉപാധ്യക്ഷന്‍ , മറ്റു അനവധി നിരവധി സ്ഥാപനങ്ങളുടെ / മഹല്ലുകളുടെ / സംഗങ്ങളുടെ അധിപന്‍ , വരും തലമുറക്ക് മത വിദ്യയും ഭൌതിക വിതയും അഭ്യസിക്കാനുള്ള സൗകര്യം ഒരുക്കി വെച്ച വിത്യാഭ്യാസ നായകന്‍ , കൂടാതെ ഒരു സമൂഹത്തെ ആത്മീയതയിലേക്ക് നയിച്ച ആത്മീയ നായകന്‍. എത്ര വിശേഷന്നങ്ങള്‍ നലികിയാലും അപൂര്ന്നമാന്‍ ആ വിശേഷന്നങ്ങള്‍
ഇത്ര വലിയ സ്ഥാനത്ത് ഇരുന്നിട്ടും തലക്കനമോ അത് പോലെയുള്ള ചിന്തകളോ സി എം ഉസ്താതിനു ഉണ്ടായിരുന്നില്ല . വളരെ എളിയ ജീവിതം നയിക്കുകയായിരുന്നു ആ മഹാന്‍.മതവിധ്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ആ മഹാന്‍ , ശാസ്ത്ര മേഗലയിലെക്കും , ഖിബ്ല നിര്‍ണ്ണയ ശാസ്ത്രം , നിസ്ക്കാര സമയ ക്രോദീകരണം തുടാങ്ങിയ മേഗലയിലെക്കും തിരിയുകയും ആ മേഖലയിലെ അഗ്രഗന്ന്യനാവുകയും ചെയ്തു .
സി എം ഉസ്താദ് നിരവധി മേഖലകള്‍ ഒന്നിച്ചു കൈകാര്യം ചെയ്തത് പോലെ കൈകാര്യം ചെയ്യാന്‍ ഇനിയാരുണ്ട് . നമുക്ക് പ്രാര്ത്തിക്കാം , സി എം ഉസ്താതിന്റെ പിന്ഘാമിക്ക് അല്ലാഹു സി.എം. ഉസ്താതിന്റെ അതെ കഴിവും പ്രാപ്തിയും ഹിക്മാത്തും നല്‍കട്ടെ.........ആ മഹാന് നേരെ അക്രമം പ്രവര്‍ത്തിച്ചവരെ അല്ലാഹു എത്രയും പെട്ടെന്ന്‍ ലോഖത്തിനു മുന്നില്‍ വെളിവാക്കിത്തരട്ടെ .......ആമീന്‍
.....................................................................................................................................................................
സി എം ഉസ്താദ് യു എ ഇ സന്ദര്‍ശന വേളയില്‍
No comments:
Post a Comment