Sunday, January 23, 2011

ശൈഖുനാ സി.എം. ഉസ്താദ് : പാതകാട്ടിയ പ്രകാശ ഗോപുരം

കെ.പി.കുഞ്ഞിമ്മൂസ 
(സത്യധാര കണ്സല്ട്ടന്ട്ട് എഡിററര്‍ )
         ചിരസ്മരന്നീയനായ ശൈഖുനാ സി.എം.ഉസ്താദിന്റെ അനുകരണീയ മാതൃകകള്‍ പുതിയ തലമുറക്ക് പകര്‍ന്നുകൊടുക്കേണ്ടത് അനിവാര്യമായ സന്ദര്‍ഭമാണിത്. മികച്ച ഇടപെടലുകള്‍ കൊണ്ടുതന്നെ മധുരമനോഹര മനോജ്ഞമായിരുന്നു ജീവിതം. ഭൗതിക പുരോഗതിയുടെ ഉച്ചിയില്‍ കയറിപ്പറ്റിയാല്‍ സര്‍വ്വസ്വവുമായി എന്ന അഹന്തയുമായി നടന്നവര്‍ക്ക് കരനത്തെട്ട  കനത്ത പ്രഹരം കൂടിയായിരുന്നു ആ ജീവിതം.
              സി.എം.അബ്ദുള്ള മൗലവിയുമായി വളരെ അടുത്തിടപഴകിയ ഒരാളെന്ന നിലയില്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത് പണ്ഡിത പാമര ഭേദമന്യേ ഏവര്‍ക്കും സംശയ നിവൃത്തി വരുത്താനുള്ള ഒരു അത്താണിയായിരുന്നു സ്മര്യ പുരുഷന്‍ എന്നാണ്‍. സമൂഹത്തിലെ അധാര്‍മ്മിക പ്രവന്നതകള്‍ക്കു  നേരെ മുഖം നോക്കാതെ നിലപാടുകള്‍ കൈകൊള്ളുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. ഏതു പ്രവര്‍ത്തനവും ഷറഇന് നിരക്കുന്നതാണോ എന്ന്‍ സൂക്ഷ്മമായി പഠിക്കന്നമെന്‍ അദ്ദേഹം ഏതു കാര്യത്തിലും നിഷ്കര്‍ഷിച്ചിരുന്നു. സഅദിയ്യ ശരീഅത്ത് കോളേജില്‍ മുദരിസായി ജോലി നോക്കുമ്പോള്‍ പുതിയ വിജ്ഞാന സരണി തേടുന്ന ഒരു വിദ്യാര്ത്തിയായാണ്ണ്‍   അദ്ദേഹം അറിയപ്പെട്ടത്. വാക്കും പ്രവര്‍ത്തിയും സമന്വയിപ്പിച്ച മഹാന്മാരോടായിരുന്നു അദ്ദേഹത്തിനു അടുപ്പം. മഹല്ല് ജമാഅത്തുകള്‍ക്ക് ശാസ്ത്രീയ ഘടനയുണ്ടാക്കാന്‍ മുന്കയ്യെടുത്ത പൂര്‍വ്വിക മഹത്തുക്കളെക്കുറിച്ച് അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ വായിച്ചു പഠിക്കേണ്ടത് തന്നെയാണ്‍.
                      എന്നോട് അദ്ദേഹം കാണിച്ച വാത്സല്യത്തിന് പ്രധാനമായും കാരണമായത് സഞ്ചരിച്ച പാതയിലുടനീളം സുഗന്ധം പ്രസരിപ്പിച്ച് കടന്നുപോയ മഹാന്മാരെക്കുരിച്ച് ഞാനെഴുതാറുള്ള ലേഖനങ്ങലാനെണ്ണ്‍ ഞാന്‍ വിശ്വസിക്കുന്നു. സമൂഹത്തിലെ അധാര്‍മ്മിക പ്രവണതകള്‍ക്കും അനാവശ്യമായി അനവസരത്തില്‍ ചിലര്‍ കാണിക്കാറുള്ള അസഹനീയമായ ധൂര്‍ത്തിനും എതിരെ ഞാന്‍ പ്രതികരിക്കുമ്പോഴൊക്കെ ദീപ്ത്തമായ അറിവും ഹൃദയ വിശാലതയും ഗവേഷണ ത്രുഷ്ണയുമുള്ള സി.എം.ഉസ്താദ് എന്നെ ആശീര്‍വതിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഓരോ ലേഖനവും മനസ്സിരുത്തി വായിക്കുമ്പോള്‍ എന്‍റെ ജീവിതത്തിലെ ഒരു മഹാഭാഗ്യമായി ഞാനിതിനെ കരുതിയിരുന്നു. ചില സോവനീറുകള്‍ തയ്യാറാക്കുമ്പോള്‍ പ്രൌഡോജ്ജ്വലമായ ലേഖനങ്ങള്‍ നല്‍കി സഹകരിച്ച അനുഗ്രഹീത തൂലികയുടെ ആ  ഉടമയുടെ കരുത്തുറ്റ സംഭാവനകള്‍ വിലയിരുത്താനും എനിക്കവസരമുണ്ടായി. ഈ ബന്ധത്തിന്‍റെ തിളങ്ങുന്ന കണ്ണിയായി വര്‍ത്തിച്ചത് എന്‍റെ ആത്മ സുഹൃത്ത് സി.കെ.കെ.മാണിയൂരായിരുന്നു. കണ്ണവം വെളുംബത്ത് മഖാം ഉറൂസിന്റെയും മലബാര്‍ ഇസ്ലാമിക് കോമ്പ്ലെക്സിന്റെയും സോവനീരുകളില്‍ മാത്രമല്ല, ഉത്തര ദേശത്തെ ഓരോ പ്രഭാഷണങ്ങളിലും ഞങ്ങളുടെ സുഹൃത്തും ഫിലോസഫറും ഗൈഡും സി.എം.ഉസ്താദായിരുന്നു. പൊട്ടിച്ചിരിക്കുന്ന തമാശകള്‍ കൊണ്ട് വിരുന്നൂട്ടാന്‍ എനിക്ക് ഗുരുതുല്യനായ ആ മാര്‍ഗദര്‍ശകന്‍ തടസ്സമായിരുന്നില്ല. പാണ്ഡിത്യവും പരിജ്ഞാനവും നേടിയ ധിഷണാശാലിയായ ഖാസി സി.എം.ഉസ്താദിനെകുറിച്ചുള്ള ചിന്തകള്‍ എത്തുന്നത് അദ്ദേഹത്തിന്‍റെ ഈടുറ്റ ലേഖനങ്ങളിലെക്കാന്‍. ആത്മാര്ത്തതയുടെ ജീവന്‍ തുടിക്കുന്ന പ്രതീകമായി അതിലെ അക്ഷരങ്ങള്‍ ഞാന്‍ കാണുന്നു. പരിശുദ്ധിയുടെ പരിമളം വിതറി വിശുദ്ധിയുടെ സുഗന്ധം പ്രസരിച്ചു നില്‍ക്കുകയാണ്ണ്‍ ആ അക്ഷരക്കൂട്ടങ്ങള്‍.
                 'ദാമ്പത്യ ജീവിതം ഇസ്ലാമിക വീക്ഷണത്തില്‍' എന്ന ലേഖനം ക്രോദീകരിച്ച് മഹല്ല് കമ്മിറ്റികള്‍ മുഖേന വിതരണം ചെയ്യാന്‍ ഉത്തരദേശക്കാര്‍ മുന്കയ്യെടുക്കന്നമെന്ന അപേക്ഷയുണ്ട്. ഇസ്ലാമിലെ അതിപ്രധാനവും പരിപാവനവുമായ വിവാഹബന്ധത്തെക്കുരിച്ച് സി.എം.ഉസ്താദ് രചിച്ച ലേഖനം ഒരു വലിയ ഗ്രന്ഥത്തിന്റെ ഫലം ചെയ്യും. കുടുംബം, കൂട്ടുകുടുംബം, വിവാഹബന്ധം സ്ഥാപിക്കല്‍, വിവാഹ സല്‍ക്കാരം, വിവാഹ മൂല്യം, അറസ്സമാനം, വധുവിന്റെ ചെലവ്, ഭാര്യമാരുടെ അവകാശങ്ങള്‍, പിണക്കം, ത്വലാഖ്, ഖുല്‍അ, ഫസ്ഖുന്നിക്കാഹ്, ബഹുഭാര്യത്വം എന്നിത്യാദി വിഷയങ്ങള്‍ വിശകലനം ചെയ്ത ഈ ലേഖനത്തെ പുസ്തകമാക്കിയാല്‍ അനേകായിരങ്ങള്‍ ഇരുകൈകളും നീട്ടി അതിനെ സ്വാഗതം ചെയ്യും. മലയാളത്തിലെ മതസാഹിത്യ ശാഖക്ക് സി.എം.ഉസ്താദ് നല്‍കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടെണ്ടതാകയാല്‍ സാമൂഹിക പ്രസക്തിയുള്ള ലേഖനങ്ങള്‍ ക്രോടീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇനി ഒട്ടും വൈകരുത്.                 
(സത്യധാര )

No comments:

Post a Comment