Saturday, January 22, 2011

ചിരസ്മരനീയനായ ശൈഖുനാ സി.എം.ഉസ്താദ്

   സമസ്തയുടെ ചരിത്രത്തില്‍ സാഭിമാനം ഓര്‍ക്കപ്പെടുന്ന മഹത് വ്യക്തിത്വമാണ്ണ്‍ ശൈഖുനാ സി.എം.ഉസ്താദ്‌. ചിരസ്മരനീയനായ ശൈഖുനാ സി.എം.ഉസ്താദിന്റെ കര്‍മ്മ, സര്‍ഗ്ഗ, വൈജ്ഞാനിക, സംഘാടന, ഗവേഷണ  ജീവിതം ഒരിക്കലും വിസ്മൃതിയിലാണ്ടുകൂടാ. നാം അറിഞ്ഞിട്ടില്ലാത്തതോ അറിയാന്‍ തുനുഞ്ഞിട്ടില്ലാത്തതോ ആയ നിരവധി സന്ദേശങ്ങള്‍  ആ ധന്യ ജീവിതത്തിലുണ്ട്. പ്രസ്ഫുടിതമായ ആ ജീവിതാധ്യായങ്ങള്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകരണീയ മാതൃകകള്‍ നല്‍കുന്നുണ്ട് .
                വര്‍ത്തമാന സമൂഹത്തില്‍ ഒരു മുസ്ലിം പണ്ഡിതന്‍ എങ്ങനെയായിരിക്കനമെണ്ണ്‍ സി.എം.ഉസ്താദ് തന്‍റെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ചു. മത വിജ്ഞാനീയങ്ങളില്‍ അഗാത വ്യുല്‍പത്തി നേടി കഠിനാധ്വാനം വഴി പല ഭാഷകളും സ്വായത്തമാക്കി. വിശാലമായ വായനയിലൂടെ അറിവിന്റെയും അനുഭവത്തിന്റെയും പല മേഖലകളിലും  അവര്‍ എത്തിപ്പെട്ടു. ഗോള ശാസ്ത്രത്തില്‍ ഉസ്താദിന്റെ പ്രാപ്തി സുപരിചിതമാന്‍. ഖിബ്‌ല  നിര്‍ണ്ണയത്തിനു അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി അദ്ദേഹം പല ഗവേഷണങ്ങളും നടത്തിയിട്ടുണ്ട് . അനുദിനം പുരോഗമിച്ച്ചുകൊണ്ടിരിക്കുന്ന ഗോളശാസ്ത്ര ശാഖയിലെ ഏറ്റവും പുതിയ ഗവേഷണ ഫലങ്ങള്‍ പോലും ഉസ്താദിന്റെ കൈവശമുണ്ടായിരുന്നു. അദ്ദേഹം ഏറെ താല്പര്യം പ്രകടിപ്പിച്ച വൈജ്ഞാനിക ശാഖ ഗോളശാസ്ത്രമായിരുന്നു. ഈ ശാസ്ത്രശാഖ അനായാസം കൈകാര്യം ചെയ്യാനറിയുന്ന പണ്ഡിതര്‍ ഇല്ലാതായിപ്പോകുന്നതില്‍ അവര്‍ ഏറെ ദു:ഖിച്ചു. അറിഞ്ഞിരിക്കല്‍ അത്യന്താപേക്ഷിതമായ പ്രസ്തുതശാസ്ത്രം വരും തലമുറക്ക് പരിചയപ്പെടുത്താന്‍ അവര്‍ പല ശ്രമങ്ങളും നടത്തി. അറബിയിലും ഇന്ഗ്ലീഷിലും ഗോളശാസ്ത്ര സംബന്ധിയായ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട് .
                         വിശ്രമമില്ലാത്ത ചിന്തയുടെയും ആലസ്യം പിടികൂടാത്ത രചനയുടെയും ഉടമയായിരുന്നു സി.എം.ഉസ്താദ്. നിരവധി കനപ്പെട്ട കൃതികള്‍ അദ്ദേഹത്തിന്‍റെ തൂലികയില്‍ നിന്നും വിരചിതമായിട്ടുണ്ട്. ജീവിത കാലത്ത് രചിച്ചു തീര്‍ത്ത ഐതിഹാസിക ചരിത്രങ്ങള്‍ ആ പുന്ന്യാത്മാവിനെ എക്കാലത്തും ഓര്‍ക്കപ്പെടാന്‍ നിമിത്തമാകുക തന്നെ ചെയ്യും.   
-പ്രൊഫ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് 
(സത്യധാര)  

No comments:

Post a Comment