Monday, January 31, 2011

ശഹീതെ മില്ലത്ത് സി.എം.ഉസ്താദ് അനുസ്മരണസമ്മേളനവും പ്രാര്‍ത്ഥന സംഗമവും ഫെബ്രുവരി 3നു എം.ഐ.സി.യില്‍


 മാഹിനാബാദ് (ചട്ടഞ്ചാല്‍) : ശൈഖുനാ ഖാസി സി.എം.ഉസ്താദ് വഫാത്തയി ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ഫെബ്രുവരി 3 നു ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോമ്പ്ലക്സ്  കാമ്പസില്‍ അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥന സംഗമവും നടക്കും. വ്യാഴാഴ്ച രാവിലെ 8 മണിക്ക് ചെമ്പിരിക്ക മഖാം സിയാരത്തിനു ശേഷം 10 മണിക്ക് എം.ഐ.സി കാമ്പസില്‍ അനുസ്മരണ സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കോട്ടുമല ബാപ്പു മുസ്ലിയാര്‍, ഡോ:ബഹാവുദ്ധീന്‍ നദവി കൂരിയാട്, ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി  തുടങ്ങിയ പ്രഗല്‍ഭ പണ്ഡിതന്മാര്‍ സാദാത്തീങ്ങള്‍ നേതാക്കള്‍ സംബന്ധിക്കും.തുടര്‍ന്ന് പ്രാര്‍ത്ഥന സംഗമത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.    

No comments:

Post a Comment