മലപ്പുറം : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് ഇന്ന് അഞ്ച്
വര്‍ഷം പൂര്‍ത്തിയാകുന്നു. ഹിജ്‌റ വര്‍ഷം 1430 ശഅ്ബാന്‍ ഒമ്പതിന് വിട പറഞ്ഞ
തങ്ങളെ അനുസ്മരിച്ച് ഇന്ന് 4 മണിക്ക് മലപ്പുറത്ത് ആത്മീയ സദസ്സ് സംഘടിപ്പിക്കും. മൂന്ന്
മണിക്ക് പാണക്കാട് മഖാമില്‍ നടക്കുന്ന കൂട്ട സിയാറത്തിന് കോഴിക്കാട് ഖാസി പാണക്കാട്
നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മലപ്പുറം ശിഹാബ്
തങ്ങള്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആത്മീയ സദസ്സ് പാണക്കാട് സയ്യിദ്
ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

പ്രഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. മികച്ച മുദരിസിനുള്ള ശിഹാബ്
തങ്ങള്‍ സ്മാരക അവാര്‍ഡ് കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ സമ്മാനിക്കും. പി.കെ
അബ്ദുല്‍ ഗഫൂര്‍ ഖാസിമി അനുസ്മരണ പ്രഭാഷണം നടത്തും.

മൗലിദ് സദസ്സ്, ഖുര്‍ആന്‍ പാരായണം, കൂട്ട പ്രാര്‍ത്ഥന എന്നിവയോടെ നടക്കുന്ന ആത്മീയ
സദസ്സിന് പി കുഞ്ഞാണി മുസ്‌ലിയാര്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍
ഫൈസി, ഹാജി കെ മമ്മദ് ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, കാളാവ് സൈതലവി
മുസ്‌ലിയാര്‍, അലവി ഫൈസി കൊളപ്പറമ്പ് നേതൃത്വം നല്‍കും. മികച്ച മുദരിസിനുള്ള
ഈ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹനായ മേല്‍മുറി ആലത്തൂര്‍ പടി മുദരിസ് സി.കെ
അബ്ദുറഹ്മാന്‍ ഫൈസിയെ ചടങ്ങില്‍ ആദരിക്കും.
No comments:
Post a Comment