Monday, October 17, 2011

സമസ്ത സമ്മേളനം: സംസ്ഥാനതല പ്രചരണത്തിന് പ്രൌഢോജ്ജ്വല തുടക്കം

കാന്തപുരം വിഭാഗത്തിന്റെ പിറവി തന്നെ സമസ്തയോടും മുസ്ലിം ലീഗിനോടുമുള്ള വൈരാഗ്യത്തില്‍ : സൈനുല്‍ ഉലമ ചെറുശ്ശേരി
കാസര്‍കോട്: കേരളത്തിലെ ഏറ്റവും കൂടുതല്‍ ബഹുജന അടിത്തറയുള്ള മതസംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്നും മുസ്‌ലിം സമുദായം കൂടുതലായി അണിനിരന്ന രാഷ്ട്രീയ സംഘടന മുസ്‌ലിം ലീഗാണെന്നും സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
ഈ രണ്ടു സംഘടനകളുടെയും നിലനില്‍പ്പിനെ ചോദ്യം ചെയ്യുകയും സമുദായത്തില്‍ പുതിയ ഭിന്നത സൃഷ്ടിക്കുകയും ചെയ്തവരാണ് കാന്തപുരം വിഭാഗം. ഇവ രണ്ടിനോടുമുള്ള വൈരാഗ്യം മാത്രമാണ് അവരുടെ പിറവിക്കു തന്നെ കാരണം.
കേരള മുസ്‌ലിംകളുടെ ഐക്യത്തിന്റെ കേന്ദ്രബിന്ദുവായ പാണക്കാട് കുടുംബത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ടാണ് കാന്തപുരം വിഭാഗം പ്രദമമായി രംഗപ്രവേശനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു
.
ഫെബ്രുവരിയില്‍ മലപ്പുറം - കൂരിയാടിലെ വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ സംസ്ഥാനതല പ്രചരണോദ്ഘാടനം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുളള ശഹീദേമില്ലത്ത് സി.എം. ഉസ്താദ് നഗറില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു സൈനുല്‍ ഉലമ.
ശരീഅത്ത് സംവാദകാലത്ത് മുസ്‌ലിം സംഘടനകള്‍ ഒന്നിച്ചത് തെറ്റാണെന്ന് പ്രഖ്യാപിക്കുകയും സമസ്തയില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍ ഇത് മാത്രമാണ് കാരണമെന്നുമാണ് അവര്‍ മുമ്പ് പ്രചരിപ്പിച്ചിരുന്നത്. അവരുടെ ഉസ്താദിന്റെ ഉസ്താദ്‌ ആയിരുന്ന ശൈഖുനാ ശംസുല്‍ ഉലമ മതത്തില്‍ നിന്നും പുറത്തു പോയെന്ന് പരസ്യമായി പ്രഖ്യപിച്ചവര്‍ കൂടിയാണവര്‍.
അങ്ങിനെ ആ മഹാന്മാരുടെ ജീവിത കാലത്ത് തന്നെ അവര്‍ക്കെതിരെ തുടങ്ങിയ നുണ പ്രചരണമാണിപ്പോള്‍ ഒടുവില്‍ മഹാനായ തിരു നബി(സ) തങ്ങളുടെ പേരില്‍ വരെ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഹാനായ സമസ്ത പ്രസിടെന്റ് കണ്ണിയ്യത്തുസ്താദിന് അത്തും പിത്തും ആണെന്നും അദ്ദേഹം ഉപ്പും ചാക്കാണെന്നും ആക്ഷേപിച്ച അവരെ, കണ്ണിയത് തന്നെ ഇപ്പോള്‍ ഒരു രോമത്തില്‍ കുടുക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയെ വേദനിപ്പിക്കുന്ന നിലപാടുകള്‍ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച മുസ്ലിം ലീഗ് നേത്രത്വത്തിന്റെ തീരുമാനം സമസ്ത സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.
സുന്നി ഐക്യത്തിന് സമസ്‌ത എതിരല്ലെന്നും ഐക്യ പ്രസ്തവനകള്‍ ആത്മാര്തമാണെങ്കില്‍ സമസ്തയില്‍ നിന്നും പിടിച്ചെടുത്ത മദ്ദ്രസ്സകളും സ്ഥാപനങ്ങളും വിട്ടു തരികയും സമസ്‌തക്കെതിരെ നിലവിലുള്ള കേസുകള്‍ പിന്‍വലി ക്കുകയുമാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മുസ്ലിം ലീഗിനോട് കഴിഞ്ഞ കാലം വരെ തുടര്‍ന്ന പ്രവര്‍ത്തന രീതിയില്‍ ഇന്നേവരെ മാറ്റംവരുത്തിയതായി അണികളോട് പ്രഖ്യാപിക്കുകയോ പ്രവര്‍ത്തനത്തില്‍ പ്രകടമാക്കുകയോ ചെയ്യാത്ത ഈ വിഭാഗം ഭരണമാറ്റത്തിന് അനുസൃതമായി സ്വീകരിക്കുന്ന അവസരവാദ സമീപനങ്ങളില്‍ സമുദായ രാഷ്ട്രീയ നേതാക്കള്‍ വഞ്ചിതരാകുന്നതുവഴി സമൂഹത്തിന് വരാനിരിക്കുന്ന നാശം മുന്നില്‍കണ്ടുകൊണ്ടുള്ള മുന്നറിയിപ്പാണ് സമസ്ത നല്‍കുന്നതെന്ന് സൈനുല്‍ ഉലമയും മറ്റു നേതാക്കളും ചൂണ്ടിക്കാട്ടി.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലാണ് സമസ്ത മുശാവറ കാര്യങ്ങള്‍ വിലയിരുത്തിയത്. ഹൈദരലി ശിഹാബ് തങ്ങളുടെ നിലപാടിന് വിരുദ്ധമായിപ്രവര്‍ത്തിക്കുന്നവരുമായി ഒത്തുതീര്‍പ്പിനും സഹകരണത്തിനും സമസ്ത ഒരുക്കമല്ലെന്നും തുടര്‍ന്ന് സംസാരിച്ച നേതാക്കളും പറഞ്ഞു.
ശൈഖുനാ എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.എ.ഖാസിം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
സമസ്ത സെക്രട്ടറിയും കടമേരി റഹ്മാനിയ്യ:അറബിക് കോളേജ് പ്രിന്സിപ്പലുമായ ശൈഖുനാ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ മുഖ്യപ്രഭാഷണവും അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രമേയപ്രഭാഷണവും നടത്തി.
ആനുകാലിക ചര്‍ച്ചാവിഷയമായ പ്രവാചക നിന്ദയും വിവാദകേശവും എന്ന വിഷയത്തെക്കുറിച്ച് ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ ഡോ.ബഹാവുദ്ദീന്‍ നദ്‌വി കൂരിയാട്, മുജീബ് ഫൈസി പൂലോട് എന്നിവര്‍ എല്‍.സി.ഡി ക്ലിംപ്പിങ്ങോടുകൂടി പ്രസംഗിച്ചു.
പി.കെ.പി.അബ്ദുസലാം മുസ്ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി,കെ.മമ്മദ് ഫൈസി, ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല, പി.ബി.അബ്ദുറസാഖ് എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, മെട്രോ മുഹമ്മദ് ഹാജി, എന്‍.എ.അബൂബക്കര്‍ ഹാജി, പി.എ. അഷ്‌റഫലി,പി.ബി. അഹമ്മദ്, പാദൂര്‍ കുഞ്ഞിമാഹിന്‍ ഹാജി, നീലേശ്വരം ഖാസി ഇ.കെ. മഹമൂദ് മുസ്‌ല്യാര്‍, കെ.പി.കെ. തങ്ങള്‍, ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, കെ.എസ്.അലി തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍, എന്‍.എ.അബൂബക്കര്‍, യഹ്‌യ തളങ്കര, പി.കെ. അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ പൈവളിഗെ, മാഹിന്‍ മുസ്‌ല്യാര്‍, വി.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍, ബി.കെ. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, കെ.ടി. അബ്ദുല്ല ഫൈസി പടന്ന, അബ്ദുസ്സലാം ദാരിമി ആലംപാടി, കെ.കെ. അബ്ദുല്ല ഹാജി ഉദുമ, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കണ്ണൂര്‍ അബ്ദുല്ല, കെ.എം.സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, എം.പി. മുഹമ്മദ് ഫൈസി, എസ്.പി. സലാഹുദ്ദീന്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, സി.കെ.കെ. മാണിയൂര്‍, ഇ.എം. കുട്ടി ഹാജി, അബ്ദുല്‍ റഹ്മാന്‍ ചിത്താരി, ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി, ടി.സി.കുഞ്ഞബ്ദുല്ലഹാജി, റഷീദ് ബെളിഞ്ചം, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബ്ദുല്‍ റഹ്മാന്‍ കുന്നുങ്കൈ, അബൂബക്കര്‍ സാലൂദ് നിസാമി, ടി.വി. അഹമ്മദ് ദാരിമി തുടങ്ങിയവര്‍ സംബന്ദിച്ചു.
രാവിലെ 8 മണിക്ക് മാലിക്ദീനാര്‍ മഖാം സീയാറത്തിന് സയ്യിദ് എം.എ സ്.തങ്ങള്‍ പൊവ്വല്‍ നേതൃത്വം നല്‍കി.സമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവി പതാക ഉയര്‍ത്തി.

No comments:

Post a Comment