CHEMBARIKKA KHAZI CM ABDULLA MOULAVI ഉസ്താദ് സി.എം അബ്ദുളള മൌലവി കൊലപാതകം : എസ്.കെ.എസ്.എസ്.എഫ് രണ്ടാം ഘട്ട സമരത്തിലേക്ക്
കാസറഗോഡ്: സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റും സമുന്നത പണ്ഡിതനുമായ അന്തരിച്ച ഖാസി സി.എം അബ്ദുളള മൌലവിയുടെ കൊലപാതകാന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കി ഘാതകരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്.കെ.എസ്.എസ്.എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കാനിരിക്കുന്ന രണ്ടാം ഘട്ട സമര പരിപാടികള്ക്ക് മുസ്ലിം ലീഗിന്റെ പൂര്ണ്ണ പിന്തുണയുണ്ടാവുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പ്രഖ്യാപിച്ചു. എസ്.കെ.എസ്.എസ്.എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി നടത്തിയ സി എം അബ്ദുളള മൌലവി അനുസ്മരണ സമ്മേളനവും മദ്ഹുന്നബി പ്രഭാഷണവും പരിപാടിയില്‍ സി എം അബ്ദുളള മൌലവി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു എസ്.വൈ.എസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. താനും പാര്ട്ടിയും എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന സമര പരിപാടിയില്‍ എന്നും കൂടെയുണ്ടവുമെന്ന് പരിപാടിയെ ഫോണില്‍ കൂടി അഭിസംബോധനം ചെയ്തുകൊണ്ട് സംസാരിക്കവേ പി.കെ കുഞ്ഞാലിക്കുട്ടിയും പ്രഖ്യാപിച്ചു. എസ്.കെ.എസ്.എസ്.എഫ് പ്രവര്ത്തകരുടെയും ഉസ്താദിനെ സ്നേഹിക്കുന്നവരുടെയും പ്രയത്ന ഫലമായി സി.ബി.ഐ ലേക്ക് എത്തപ്പെട്ട കേസന്വേഷണം ഇനിയും കൂടുതല്‍ സജീവമാകുന്നതുവരെയും പ്രതികളെ പിടികൂടുന്നതുവരെയും എസ്.കെ.എസ്.എസ്.എഫ് അടങ്ങിയിരിക്കില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി കൂടത്തായിയും പ്രഖ്യാപിച്ചു. എസ്.കെ.എസ്.എസ്.എഫ് ആരംഭിക്കാനിരിക്കുന്ന രണ്ടാം ഘട്ട സമര പരിപാടി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. സമര പരിപാടികളുടെ തുടക്കമെന്നനിലയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, എം.പി.മാര്‍ എം.എല്‍.എമാര്‍ എന്നിവരെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ വന്‍ തക്ബീര്‍ ധ്വനികളോടെയാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്.
No comments:
Post a Comment