Monday, February 28, 2011

സി.എം. ഉസ്താദ് പകരക്കാരനില്ലാത്ത അനുപമ വ്യക്തിത്വം -ഹൈദരലി ശിഹാബ് തങ്ങള്‍

കാസര്‍കോട്: സമസ്ത ഉപാധ്യക്ഷനും മംഗലാപുരം-ചെമ്പിരിക്ക ഖാദിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ വിയോഗം സമുദായ നേതൃത്വത്തിന് പകരക്കാരനില്ലാത്തവിധം ശൂന്യത സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സി.ബി.ഐ തയാറാവണമെന്നും സമസ്ത വൈസ് പ്രസിഡന്റും എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു.
എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സി.എം ഉസ്താദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ഖത്തര്‍ ഇബ്രാഹിം ഹാജി പതാക ഉയര്‍ത്തി. മെട്രോ മുഹമ്മദ് ഹാജി സി.എം ഉസ്താദ് സ്മാരക അവാര്‍ഡും ചെര്‍ക്കളം അബ്ദുല്ല സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സുന്നത്ത് ജമാഅത്ത് വിശദീകരണവും പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണവും നടത്തി. യു.എം. അബ്ദുറഹ്മാന്‍ മൗലവി, ഖാദി ത്വാഖ അഹ്മദ് മൗലവി, എം.എ. ഖാസിം മുസ്‌ലിയാര്‍, ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സൈനുല്‍ആബിദീന്‍ തങ്ങള്‍, സി.ടി. അഹമ്മദലി എം.എല്‍.എ, സി.കെ.കെ. മാണിയൂര്‍, എം.സി. ഖമറുദ്ദീന്‍, പി.ബി. അബ്ദുറസാഖ്, എന്‍.എ. നെല്ലിക്കുന്ന്, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, എം.എ. ഖലീല്‍, സുഹൈര്‍ അസ്ഹരി, ഹാഷിം ദാരിമി, മുഹമ്മദ് ഫൈസി കജ, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, താജുദ്ദീന്‍ ദാരിമി, സത്താര്‍ ചന്തേര, ടി.കെ. പൂക്കോയ തങ്ങള്‍ ചന്തേര, പാദൂര്‍ കുഞ്ഞാമു ഹാജി, കല്ലട്ര മാഹിന്‍ ഹാജി, ഗോള്‍ഡന്‍ അബ്ദുല്‍ഖാദര്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, അബ്ബാസ് ഫൈസി പുത്തിഗെ, ചെര്‍ക്കളം അഹ്മദ് മുസ്‌ലിയാര്‍, കെ.കെ. മാഹിന്‍ മുസ്‌ലിയാര്‍, കെ.ടി. അബ്ദുല്ല ഫൈസി, ശാഫി ഹാജി ഉദുമ, പി.എസ്. ഇബ്രാഹിം ഫൈസി, മൊയ്തു ചെര്‍ക്കള, ഹനീഫ് കുമ്പടാജെ, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.











No comments:

Post a Comment