Thursday, January 27, 2011

ചരിത്രം സൃഷ്ടിച്ച് എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക

കാസര്‍കോട്‌: തീവ്രവാദത്തിനും  ഭീകരവാദത്തിനും  ഫാഷിസത്തിനും  കനത്ത താക്കീതായി  എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക ചരിത്രം സൃഷ്ട്ടിച്ചു. രാജ്യത്തിന്റെ സൗഹൃദവും  സമാദാനവും തകര്‍ക്കാന്‍  ശ്രമിക്കുന്നവര്‍ക്കെതിരെ റാലിയില്‍ ശക്തതമായ  പ്രതിഷേധം ഉയര്‍ന്നു.  ‘രാഷ്‌ട്രരക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ ‘ എന്ന പ്രമേയവുമായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കേരളത്തിനകത്തും പുറത്തുമായി 31 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച മനുഷ്യജാലികയുടെ ഭാഗമായി ആയിരങ്ങള്‍ സംബന്ധിച്ച കാസര്‍കോട്‌ ജില്ലയുടെ മനുഷ്യജാലിക ജില്ലയില്‍ പുതിയ ചരിത്രം സൃഷ്‌ടിച്ചു തൃകരിപ്പൂരില്‍ നടന്നു. സ്വാഗതസംഘം ചെയര്‍മാന്‍ ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര പതാക കൈമാറി ബീരിചേരിയില്‍ നിന്നാരംഭിച്ച റാലി തൃക്കരിപ്പൂര്‍ ടൗണില്‍ സമാപിച്ചു.

റാലിക്ക്‌ ജില്ലാനേതാക്കളായ ഇബ്രാഹിംഫൈസി ജെഡിയാര്‍, റഷീദ്‌ ബെളിഞ്ചം, ഹാരീസ്‌ ദാരിമി ബെദിര, അബൂബക്കര്‍ സാലുദ്‌ നിസാമി, സുഹൈര്‍ അസ്‌ഹരി, സയ്യിദ്‌ ഹാദി തങ്ങള്‍, താജുദ്ദീന്‍ ദാരിമി, എം.എ ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ്‌ ഫൈസി കജ, ഹബീബ്‌ ദാരിമി, സത്താര്‍ ചന്തേര, അഷ്‌റഫ്‌ അസ്‌ഹരി ഉറുമി, മൊയ്‌തു ചെര്‍ക്കള, വൈ.ഹനീഫ്‌ കുമ്പഡാജ എന്നിവര്‍ നേതൃത്വം നല്‍കി. നേതാക്കള്‍ക്ക്‌ പിന്നില്‍ വിഖായ, കാമ്പസ്‌, ത്വലബ എന്നീ വിഭാഗങ്ങളിലായി 313 അംഗങ്ങളും അതിന്‌ പിന്നില്‍ സാധാരണ പ്രവര്‍ത്തകരും അണിനിരന്നു ചിട്ടയും അച്ചടക്കവും നിയന്ത്രണവും കൊണ്ട്‌ ശ്രദ്ധേയമായ ജാലികാറാലി കാണാന്‍ വിവിധ മതസ്ഥരായ ജനങ്ങള്‍ റോഡിന്റെ ഇരുവക്കിലും തടിച്ചുകൂടിയിരുന്നു. തൃക്കരിപ്പൂര്‍ ടൗണില്‍ വെച്ച്‌ നടന്ന സമ്മേളനം സമസ്ത ദക്ഷിണ കന്നഡ ജില്ലാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട്‌ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ ഉദ്ഘാടനം ചെയ്തു. സമസ്‌ത കണ്ണൂര്‍ ജില്ലാജനറല്‍ സെക്രട്ടറി മാണിയൂര്‍ അഹമ്മദ്‌ മൗലവി പ്രാര്‍ത്ഥന നടത്തി.

എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ സത്താര്‍ പന്തല്ലൂര്‍ പ്രമേയപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാര്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു, ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറഞ്ഞു.  എം.എ.ഖാസിം മുസ്ലിയാര്‍, സി.കെ.കെ.മാണിയൂര്‍,, കെ.വെളുത്തമ്പു, എം.സി.ഖമറുദ്ദീന്‍, എന്‍.എ.നെല്ലിക്കുന്ന്, കെ ടി അബ്ദുള്ള മൗലവി  എ.ജി.സി.ബഷീര്‍, പി.പി.അടിയോടി മാസ്റ്റര്‍, കെ കുഞ്ഞിരാമന്‍ ഇടിയിലക്കാട്‌, പൂക്കോയ തങ്ങള്‍ ചന്തേര  തുടങ്ങിയവര്‍ സംബന്ധിച്ചു. വര്‍ക്കിംഗ്‌ സെക്രട്ടറി സുഹൈര്‍ അസ്‌ഹരി നന്ദി പറഞ്ഞു.
മനുഷ്യജാലികയോടനുബന്ധിച്ചു  നടന്ന  റാലിയുടെ മുന്‍നിര
മനുഷ്യജാലികയില്‍ ‍ ഇബ്രാഹിം ഫൈസി ജെടിയാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു 

ആയിരങ്ങള്‍ മനുഷ്യജാലികയില്‍ പ്രതിജ്ഞ ചൊല്ലുന്നു
മനുഷ്യജാലിക സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
നീലഗിരി ജില്ലയില്‍ നടന്ന മനുഷ്യജാലികയില്‍ നിന്ന്‍
ബഹ്റൈനില്‍ നടന്ന മനുഷ്യജാലികയില്‍ നിന്ന് 

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍  നടന്ന മനുഷ്യജാലികയില്‍ നിന്ന് 
സഊദി അറേബ്യയിലെ ദമാമില്‍ നടന്ന മനുഷ്യജാലികയില്‍ നിന്ന്‍  
 
തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്ത് നടന്ന മനുഷ്യജാലികയില്‍ നിന്ന്‍
 ആലപ്പുഴയില്‍ നടന്ന മനുഷ്യജാലികയില്‍ നിന്ന്‍
ദുബൈയില്‍ നടന്ന മനുഷ്യജാലികയില്‍ നിന്ന്‍ 
 ഷാര്‍ജയില്‍ നടന്ന മനുഷ്യജാലികയില്‍ നിന്ന്‍ 
 ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നടന്ന മനുഷ്യജാലികയില്‍ നിന്ന്‍

No comments:

Post a Comment