Tuesday, January 25, 2011

ദേശരക്ഷാ സന്ദേശവുമായി മനുഷ്യജാലിക ഇന്ന്‍ : കാസര്‍ക്കോട് തൃക്കരിപ്പൂരില്‍


കോഴിക്കോട് : രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ബുധനാഴ്ച്ച 31 കേന്ദ്രങ്ങളില്‍ മനുഷ്യജാലിക തീര്‍ക്കും. രാജ്യത്തിന്റെ അഘന്ടത  തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ സൗഹൃദത്തിന്റെ പ്രതിരോധം സൃഷ്ട്ടിക്കുകയാന്‍ മനുഷ്യജാലിക ലക്ഷ്യം വെക്കുന്നതെന്ന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ്‌ ഫൈസി പറഞ്ഞു.  
              സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ദക്ഷിണ കന്നഡ, ചിക്മംഗലൂര്‍, കുടക്, ഹാസന്‍, നീലഗിരി, ലക്ഷദ്വീപ്, ചെന്നൈ, ബാംഗ്ലൂര്‍, ദല്‍ഹി, യു.എ.ഇ, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, എന്നിവിടങ്ങളിലാന്‍ മനുഷ്യജാലിക നടക്കുക . വൈകിട്ട 4 മണിക്ക് നടക്കുന്ന പരിപാടിയില്‍ ദേശരക്ഷാ പ്രാര്‍ഥനയും പ്രതിജ്ഞയും നടക്കും. പാണക്കാട് സയ്യിദ് സാദിഖ്‌അലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, അബ്ദുസ്സമദ് സമദാനി, എം.ഐ.ഷാനവാസ് എം.പി, മന്ത്രി കടന്നപ്പളി രാമചന്ദ്രന്‍, മന്ത്രി ബിനോയ്‌ വിശ്വം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്തഫ മുണ്ടുപാര, നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, പി.ജെ.ജോസഫ്, എം.കെ.മുനീര്‍, കെ.മുരളീധരന്‍, തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കും. സ്ഫോടനങ്ങളുടെ പിതൃത്വം മുഴുവന്‍ മുസ്ലിംകളുടെ മേല്‍ കെട്ടിവെക്കുന്ന ഭരണകൂടത്തിന്‍റെ നടപടി നിരാശാജനകമാന്‍. അജ്മീര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് സ്വാമി അസിമാനന്ദ അറസ്റ്റിലായതോടെ ഭീകരതക്ക് മതമില്ലെണ്ണ്‍ വ്യക്തമായിരിക്കുകയാന്‍. കെ.ജി.ബാലകൃഷ്ണനുമായി ബന്ധപ്പെട്ട ഉണ്ടായ വിവാദം പരമോന്നത നീതിപീടത്തില്‍ ജനങ്ങളുടെ വിശ്വാസം നഷ്ട്ടപ്പെടുത്താനാന്‍ സഹായിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ട്രഷറര്‍ ബഷീര്‍ പനങ്ങാങ്ങര, വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് കൂളിമാട് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. 
 തൃക്കരിപ്പൂരില്‍ നടക്കുന്ന കാസര്‍ക്കോട് ജില്ലാ  എസ്‌.കെ.എസ്.എസ്.എഫ് മനുഷ്യജാലികയുടെ   ഭാഗമായി ജില്ലാ കൌന്സിലര്‍മാര്‍ കാസര്‍ക്കോട് നഗരത്തില്‍ നടത്തിയ വിളംബര റാലി

No comments:

Post a Comment