കോഴിക്കോട്(ശംസുല്‍ ഉലമ നഗര്‍):ഇസ്ലാമിക പ്രബോധന പ്രചാരണങ്ങള്‍ക്ക് കേരളീയ സമൂഹത്തെ നയിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മധ്യമേഖലാ സമ്മേളനം കോഴിക്കോടിന്റെ മണ്ണില്‍ പുതിയ ചരിത്രമെഴുതി. അരയിടത്ത്പാലം ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ ശംസുല്‍ ഉലമാ നഗറില്‍ സംഘടിപ്പിച്ച സമ്മേളനത്തിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. സമസ്ത: കേന്ദ്ര മുശാവറ അംഗം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ആത്മീയ ചൂഷണം അവസാനിപ്പിക്കണം
കോഴിക്കോട്(ശംസുല്‍ ഉലമ നഗര്‍): വ്യാജ മാര്‍ഗത്തിലൂടെ ആത്മീയത ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മധ്യമേഖല പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിവാദകേശത്തിന്റെ അടിസ്ഥാനം തെളിയിക്കപ്പെടുന്നതുവരെ പൊതുജനം ഇക്കാര്യത്തില്‍ വഞ്ചിതരാകരുത്. മദ്രസ അധ്യാപകര്‍ക്ക് നിര്‍ദേശിക്കപ്പെട്ട ക്ഷേമ-പെന്‍ഷന്‍ പദ്ധതി പലിശരഹിതമാക്കി പുനഃക്രമീകരിക്കണം. എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികളുടെ നിരോധനം പോലെതന്നെ മയക്കുമരുന്ന്, ലോട്ടറി, ഭൂമാഫിയ, മണി ചെയിന്‍ തുടങ്ങിയവയും നിരോധിക്ക നാമെന്നും സമ്മേളനം ആവശ്യവപ്പെട്ടു.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോഡ്, ദക്ഷിണകന്നട ജില്ലകളിലെ നിരവധി പണ്ഡിതന്മാര്‍ പങ്കെടുതു.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോഡ്, ദക്ഷിണകന്നട ജില്ലകളിലെ നിരവധി പണ്ഡിതന്മാര്‍ പങ്കെടുതു.
ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ശൈഖുനാ സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍, സയിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ എന്നിവരുടെ നേത്രത്തില്‍ വിവിധ വിസ്ഹ്യങ്ങളെ ആസ്പദമാക്കി ക്ലാസ്സുകളും നടന്നു. പി.പി. ഉമര്‍ മുസ്‌ലിയാര്‍, പി. കുഞ്ഞാണിമുസ്‌ലിയാര്‍, കുമരം പുത്തൂര്‍ എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍, പി.കെ.പി. അബുസലാം മുസ്‌ലിയാര്‍, എ.പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍ SAHIB, നാസര്‍ ഫൈസി കൂടത്തായ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമാപന സമ്മേളനം ശൈഖുനാ സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അജല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, റഹ്മത്തുള്ള ഖാസിമി, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment