Saturday, July 16, 2011

ചെമ്പിരിക്ക ശാഖ എസ്.കെ.എസ്.എസ്.എഫ്. റംസാന്‍ പദ്ധധികള്‍ പ്രഖ്യാപിച്ചു

* ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ വാര്‍ഷിക സംഗമം
* റിലീഫ് കിറ്റ്‌ വിതരണം
* വനിതാ പഠന ക്ലാസ്



ചെമ്പിരിക്ക: ചെമ്പിരിക്ക ശാഖ എസ്.കെ.എസ്.എസ്.എഫ് വിശുദ്ധ റംസാനിലെ വിവിധ പദ്ധധികള്‍, ശാഖ പ്രസിഡണ്ട്‌ അബ്ദുല്‍ സലാം ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രഖ്യാപിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ നാലാം വാര്‍ഷികം റംസാന്‍ ആദ്യ വാരം നടക്കും. ചെമ്പിരിക്ക ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ ആസ്ഹരി  സംബന്ധികും. തുടര്‍ന്ന് റിലീഫ് കിറ്റ്‌ വിതരണം ചെയ്യും. റംസാന്‍ രണ്ടാം വാരം സ്ത്രീകള്‍ക്ക് പ്രത്യേക പഠന ക്ലാസ് സംഘടിപ്പിക്കും.
ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗം എസ്.വൈ.എസ് ശാഖ ജനറല്‍ സെക്രട്ടറി താജുദ്ധീന്‍ ചെമ്പിരിക്ക ഉദ്ഘാടനം ചെയ്തു. അന്‍സാരി ചെമ്പിരിക്ക സ്വാഗതവും സവാദ് ചെമ്പിരിക്ക നന്ദിയും പറഞ്ഞു.

No comments:

Post a Comment