Saturday, February 19, 2011

SKSSF FOUDATION DAY , FEBRUARY 19 , TODAY



മുസ്ലിം കൈരളിയുടെ മത-സാമൂഹിക-രാഷ്ട്രീയ വികാസവഴിയില്‍ സമസ്ത ഉണ്ടാക്കിയ വിപ്ലവം സാമൂഹിക പരിഷ്കാരങ്ങളുടെ ചരിത്രത്തില്‍ തന്നെ അനുപമമാണ്. സമസ്ത എന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ തണലില്‍ കാലം തേടിയ കൂട്ടായ്മയാണ് എസ്.കെ.എസ്.എസ്.എഫ്. മതനിഷ്ട്ടയും സാമൂഹിക  ബോധവുമുള്ള ഒരു വിദ്യാര്‍ഥി യുവതലമുറയുടെ സൃഷ്ട്ടിക്കായാണ് രണ്ടു പതിറ്റാണ്ട് കാലമായി എസ്.കെ.എസ്.എസ്.എഫ് കര്മ്മനിരതമായത്. 
                            സമസ്ത വിഭാവനം ചെയ്യുന്ന ആശയ പ്രചാരണത്തിനു വേണ്ടി കേരളത്തിലെ സുന്നി യുവജന വിദ്യാര്‍ഥി സംഘ ചേതന എന്നും കര്മ്മഭൂമിയിലുണ്ടായിരുന്നു. മത ഭൗതിക വിദ്യാര്‍ഥികളെ ഒരു കുടക്കീഴില്‍ അണിനിരത്തി മതസഹിഷ്ണുതയും ദേശാഭിമാനവുമുള്ള വര്‍ഗ്ഗീയതക്കും ധാര്‍മ്മികച്യുതിക്കുമെതിരെ പൊരുതുന്ന കനിവും കരുണയും കാട്ടുന്ന വിദ്യാര്‍ഥി പ്രസ്ത്ഥാനം.
                            സംഘടന കാമ്പയിനുകളും ട്രെന്റും ഇബാദും കാമ്പസും ത്വലബാ കൂട്ടായ്മകളും സഹചാരിയും ഒരു ജനതയുടെ ചരിത്രത്തില്‍ കുറിച്ച് വെച്ച അഭിമാനചിത്രങ്ങലാണ്. ഘനീഭവിക്കുന്ന ജീര്‍ണ്ണതയുടെ പ്രതിബന്ധങ്ങള്‍ തകര്‍ത്ത് നന്മക്കായി കൂട്ടുകൂടുന്ന ഈ സംഘശക്തി സന്ദേശമാണ് ഈ സ്ഥാപക ദിനം ഓര്‍മ്മപ്പെടുത്തുന്നത്.  

No comments:

Post a Comment