ദാറുല്‍ ഹുദാ വിദ്യാര്‍ഥി രചിച്ച ശിഹാബ് തങ്ങളെ കുറിച്ചുള്ള അറബ് ഗ്രന്ഥം പ്രകാശനം ചെയ്തു
അബൂദാബി : ഭാരത സംസ്കൃതിക്ക് സ്നേഹ മുഖം സമര്‍പ്പിച്ച മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ ആര്‍ദ്രസ്മരണ കൊണ്ട് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അങ്കണത്തില്‍ തടിച്ചുകൂടിയ നൂറുകണക്കിനാളുകള്‍ വികാരാധീനരായി. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേര്സിറ്റി ബിരുദാനന്തര വിദ്യാര്‍ഥി എ.വി.കുഞ്ഞിമുഹമ്മദ് രചിച്ച ശിഹാബ് തങ്ങളെ കുറിച്ചുള്ള അറബ് കൃതിയുടെ പ്രകാശന വേളയിലാണ്ണ്‍ നനവൂറുന്ന ഹൃദയ സ്മരണകള്‍ വീണ്ടും ഇരച്ച്ചുവന്നത്. വേര്‍പാടിന്റെ വേദന വര്‍ദ്ധിപ്പിക്കുന്ന പ്രിയപ്പെട്ട തങ്ങളുടെ ഓര്‍മ്മകളില്‍ സദസ്സ് ഒരു നിമിഷം മൂകമായി. ശിഹാബ് തങ്ങളുമായി നിറഞ്ഞ സൗഹൃദ ബന്ധം കാത്തുസൂക്ഷിച്ചിരുന്ന യു.എ.ഇ. പ്രസിടെന്റിന്റെ മതകാര്യോപടെഷ്ട്ടാവ് സയ്യിദ് അലി അല ഹാഷ്മി തങ്ങളുടെ പ്രിയ പുത്രന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. അപൂര്‍വ്വമായ ചിത്രങ്ങളടങ്ങിയ 108 പേജുള്ള അറബ് കൃതി അബ്സാന്‍ പബ്ലികെഷന്സാന്‍ പുറത്തിറക്കിയത്. "സയ്യിദ് മുഹമ്മദാലി ശിഹാബ് : ശിഹാബുന്‍ യല്മ ഉ ഫീ മത്നിസ്സഹാബ്" എന്ന പേരിലുള്ള ഗ്രന്ഥത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ , അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍ ,റഷീദലി ശിഹാബ് തങ്ങള്‍ ,ഹമീദലി ശിഹാബ് തങ്ങള്‍ ,ഡോ: ബഹാവുദ്ധീന്‍ മുഹമ്മദ് നദ്വി , സി.എച്.ബാഖവി എന്നിവരുടെ കുറിപ്പുകളും ഉണ്ട്. തങ്ങളുടെ ആത്മമിത്രമായിരുന്ന അബ്ദുറഹീം അബ്ദുള്ള ഹുസൈന്‍ അല ഖൂരിയുടെ പ്രത്യേക താല്പര്യ പ്രകാരമാണ്ണ്‍ ഗ്രന്ഥം സഹൃദയ സമക്ഷത്തിലെത്തിയത്.
No comments:
Post a Comment