Saturday, September 10, 2011

ദാറുല്‍ ഹുദായുടെ വൈജ്ഞാനിക ജൈത്രയാത്രയില്‍ പങ്കാളികളാവുക: തങ്ങള്‍


കൊല്‍ക്കത്ത: കേരളേതര സംസ്ഥാനങ്ങളിലെ വൈജ്ഞാനിക മുന്നേറ്റത്തിനായി ദാറുല്‍ ഹുദാ മാനേജിംഗ് കമ്മിറ്റി ഒരുക്കുന്ന വിപുലമായ പദ്ധതികളില്‍ ആത്മാര്‍ത്ഥമായി പങ്കാളികളാവണമെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍. വിജ്ഞാനശാലയുടെ മുറ്റം കാണാന്‍ അവസരം നഷ്ടപ്പെട്ട ന്യൂനപക്ഷ സമൂഹത്തെ സേവിക്കാന്‍ നാം കേരളീയര്‍ തയ്യാറയേ തീരുവെന്നും വൈജ്ഞാനിക ലോകത്തേക്ക് അവരെ കൈപിടിച്ചുയര്‍ത്തല്‍ നമ്മുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ അസ്സക്കീഫ ട്രസ്റ് ദാനമായി നല്‍കിയ 20 ഏക്കര്‍ സ്ഥലത്ത് ദാറുല്‍ ഹുദാ പശ്ചിമ ബംഗാള്‍ ക്യാമ്പസിന്റെ ശിലാസ്ഥാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുല്‍ ഹുദായുടെ ചിരകാല അഭിലാഷമായിരുന്ന പശ്ചിമ ബംഗാള്‍ ഓഫ് ക്യാമ്പസ് ഇതോടെ യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്. ബൃഹത്തായ പദ്ധതികളുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഓഫ്കാമ്പസിന് പരിസരവാസികളുടെ പിന്തുണകൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദാറുല്‍ ഹുദായുടെ ചിരകാല അഭിലാഷമായിരുന്ന പശ്ചിമ ബംഗാള്‍ ഓഫ് ക്യാമ്പസ് ഇതോടെ യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്. ബൃഹത്തായ പദ്ധതികളുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഓഫ്കാമ്പസിന് പരിസരവാസികളുടെ പിന്തുണകൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈകിട്ട് മൂന്ന് മണിക്ക് ഭീംപൂരില്‍ നടന്ന സമ്മേളനത്തില്‍ ദാറുല്‍ ഹുദാ പ്രോചാന്‍സ്ലറും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ ചെറുശ്ളേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ആധ്യക്ഷ്യം വഹിച്ചു. ദാറുല്‍ ഹുദാ വൈസ് ചാന്‍സ്ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി സംസാരിച്ചു. അസ്സക്കീഫ എഡ്യുക്കേഷണല്‍ ട്രസ്റ് ചെയര്‍മാന്‍ ഡോ. മുന്‍കിര്‍ ഹുസൈന്‍ സാഹിബ് (തായ്വാന്‍) കെ.എം സൈതലവി ഹാജി കോട്ടക്കല്‍ യു.വി.കെ മുഹമ്മദ് സാര്‍, ശാഫി ഹാജി ചെമ്മാട്,ഓണമ്പിള്ളി മുഹമ്മദ് ഫൈസി,കെ.കെ നാസര്‍ കോട്ടക്കല്‍, ബശീര്‍ ഹാജി കോട്ടക്കല്‍,അഹമ്മദ് മൂപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വെസ്റ് ബംഗാള്‍ മുസ്ലിം ലീഗ് പ്രസിഡന്റ് ഷഹിന്‍ശാ ജഹാംഗീര്‍, സ്വാബിര്‍ ഗഫാര്‍ കൊല്‍ക്കത്ത, ശരീഫ് ഫിറോസ് അഹമ്മദ് വര്‍സി, ഷാ ആലം കൊല്‍കത്ത, മൌലാനാ നൂറുല്‍ ഹുദാ നദ്വി, മൌലാനാ അബുല്‍ ഖാസിം മുര്‍ശിദാബാദ്, മൌലാനാ ഗുലാം സമദാനി, മാസ്റ്റര്‍ അബ്ദുര്‍റഖീബ് ബീര്‍ഭൂം, എന്‍.സി റഷീദ് കോടമ്പുഴ, ഓമച്ചപുഴ അബ്ദുള്ള ഹാജി, സലാം ഹാജി, റഷീദ് ഹാജി, ജാബിര്‍ കെ.ടി ഹുദവി, അന്‍വര്‍ സാദത്ത് ഹുദവി, ശാഫി ഹുദവി തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു.


No comments:

Post a Comment