Wednesday, September 14, 2011

എസ്.കെ.എസ്.എസ്.എഫ് സിവില്‍ സര്‍വ്വീസ് കോച്ചിംഗ് ആരംഭിച്ചു


കാസര്‍കോട് : എസ്.എസ്.എല്‍.സി., പ്ലസ് വണ്‍ കോഴ്‌സുകള്‍ കഴിഞ്ഞ വിദ്യാര്‍ത്ഥികളെ എന്‍ട്രന്‍സ് പരീക്ഷ നടത്തി അഞ്ച് വര്‍ഷത്തേക്ക് ദത്തെടുത്തുകൊണ്ട് സൗജന്യകോച്ചിംഗ് നല്‍കി സിവില്‍ സര്‍വ്വീസ് പരീക്ഷക്കും മെഡിക്കല്‍ - എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്കും സജ്ജമാക്കുന്നതിനുളള കാസര്‍കോട് ജില്ല എസ്.കെ.എസ്.എസ്.എഫ് ന്റെ എന്‍ട്രന്‍സ് കോച്ചിംഗ് സുന്നിമഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.ബി.അബ്ദുള്‍റസാഖ് എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, മൊയ്തു ചെര്‍ക്കള, ഡോ.ബഷീര്‍ വടകര, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ കോഴിക്കോട്, സയ്യീദ് ഹുസൈന്‍ തങ്ങള്‍ മാസ്തികുണ്ട്, ഇസ്മായില്‍ മാസ്റ്റര്‍ കക്കുന്നം തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാട്രഷറര്‍ ഹാരീസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു.

No comments:

Post a Comment