Saturday, April 2, 2011

PRAY FOR LIBYA: SKSSF CAMPUS WING ORGANISES SOLIDARITY RALLY

കോഴിക്കോട് : SKSSF ക്യാന്പസ് വിങ്ങിന്‍റെ ആഭിമുഖ്യത്തില്‍ ലിബിയയില്‍ അമേരിക്ക നടത്തുന്ന കടന്നാക്രമണത്തെ എതിര്‍ത്തും ലിബിയന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രാര്‍ത്ഥനാ റാലി നടത്തി. പ്രേ ഫോര്‍ ലിബിയ ഐക്യദാര്‍ഢ്യ റാലി കോവിക്കോട് ഇസ്‍ലാമിക് സെന്‍റര്‍ പരിസരത്ത് നിന്ന് ആരംഭിച്ച് മാനഞ്ചിറ സെന്‍ററില്‍ സമാപനം കുറിച്ചു. വിവിധ കോളേജുകളിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. അബ്ദുല്‍ റസാഖ് ബുസ്താനി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സമാപന യോഗത്തില്‍ SKSSF ജനറല്‍ സെക്രട്ടരി ഓണന്പിള്ളി മഹുമ്മദ് ഫൈസി പ്രഭാഷണം നടത്തി. ഖയ്യൂം കടന്പോട്, .പി.അശ്റഫ്, സിദ്ദീഖ് ചെമ്മാട് പ്രസംഗിച്ചു. ഷബിന്‍ മുഹമ്മദ്, .പി. ആരിഫലി,സൈനുദ്ദീന്‍, സാജിദ് തിരൂര്‍, ജൌഹര്‍ കുസാറ്റ്, ജാബിര്‍ അരീക്കോട്, മനീബ് എന്‍..ടി., അബ്ദുല്‍ സാജിദ്, അലി അക്ബര്‍, ജാബിര്‍ മലബാരി എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കിpray-for-libya1.jpg

No comments:

Post a Comment