Tuesday, February 15, 2011

ശഹീദേ മില്ലത്ത്‌ ഖാസി സി.എം അബ്ദുല്ല മൌലവി സ്മാരക ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്തു


മേല്‍പറമ്പ്‌: ശഹീദേ മില്ലത്ത്‌ ഖാസി സി.എം അബ്ദുല്ല മൗലവി  സ്മാരക ഇസ്‌ലാമിക് സെന്റരിന്റെയും  മര്‍ഹൂം ശംസുല്‍ ഉലമ സ്മാരക ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥന അധ്യക്ഷന്‍ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിച്ചു. ചെമ്മനാട്‌ പഞ്ചായത്ത്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ - എസ്‌.വൈ.എസ്‌ സംയുക്തമായി സി.ബി ബാവഹാജിയുടെ സഹായത്തോടെയാണ് ‌ ഈ ദീനീ സൗധം നിര്‍മിച്ചത്‌. തുടര്‍ന്നു മേല്‍പറമ്പ്‌ നഗരത്തില്‍ നടന്ന സുന്നീ സമ്മേളനം ഖാസി ശൈഖുനാ ഖാസി ത്വാഖ അഹ്മദ്‌ മൗലവി അല്‍ അസ്ഹരിയുടെ അധ്യക്ഷതയില്‍ പാണക്കാട്‌ സയ്യിദ്‌ അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.  എം.എ അബ്ദുല്‍ഖാദറ്‍ മുസ്‌ലിയാര്‍ മേല്‍പറമ്പ്‌ ദുആക്ക്  നേതൃത്വം  കൊടുത്തു. സി.എം ഉസ്താദിന്റെ  ആത്മകഥ 'എന്റെ  കഥ, വിദ്യാഭ്യാസത്തിന്റെയും'  പാണക്കാട്‌ സയ്യിദ്‌ അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍, കല്ലട്ര  മാഹിന്‍ ഹാജിക്ക്‌ നല്‍കി പ്രകാശനം ചെയ്തു. സി.എം ഉസ്താദിന്റെ  പേരില്‍ ഇസ്‌ലാമിക് സെന്റര്‍ സ്ഥാപിക്കാന്‍ എല്ലാ സഹായവുമായി മുന്‍പന്തിയില്‍ നിന്ന എസ്‌.വൈ.എസ്‌ ചെമ്മനാട്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി.ബി.ബാവ ഹാജിയെ സയ്യിദ്‌ അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍ പൊന്നാടയണിച്ച്‌ ആദരിച്ചു.
എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥന വൈസ്‌ പ്രെസിഡെന്റ്  നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. സി.എം.ഉബൈദുള്ള മൗലവി ചെമ്പിരിക്ക, യു.എം അബ്ദുല്‍ റഹിമാന്‍ മൌലവി,റാഷിദ് ദേളി, ഖാലിദ്‌ ഫൈസി ചേരൂറ്‍, ഫൈസി ജെഡിയാര്‍, റഷീദ്‌ ബെളിഞ്ചം, ഖത്തര്‍ ഇബ്രാഹിം ഹാജി, കല്ലട്ര അബ്ദുല്‍ഖാദര്‍ ഹാജി, സി.എ.മുനീര്‍ ചെമ്പിരിക്ക  എന്നിവര്‍ പങ്കെടുത്തു. താജുദ്ധീന്‍ ചെമ്പരിക്ക സ്വാഗതവും മഹ്മൂദ് ദേളി   നന്ദിയും പറഞ്ഞു. പരിപാടിക്കെത്തിയ സയ്യിദ്‌ അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങളെയും ഖാസി ശൈഖുനാ ത്വാഖ അഹ്മദ്‌  മൗലവി അല്‍ അസ്ഹരിയെയും നഗരത്തിലൂടെ ആനയിച്ചു സ്വീകരിച്ചു.
തുടര്‍ന്നു എട്ടുദിവസം നീണ്ടുനില്‍ക്കുന്ന മതപ്രഭാഷണ പരമ്പരയില്‍ കേരളത്തിലെ പ്രമുഖ പണ്ഡിതന്‍മാര്‍ പ്രസംഗിച്ചു. സമാപന ദിവസം നടന്ന ദിക്ര്‍  -ദുആ മജ് ലിസിന്ന്‌ ഖാസി ശൈഖുനാ ത്വാഖ അഹ്മദ്‌  മൌലവി അല്‍ അസ്ഹരി നേതൃത്വം നല്‍കി .

No comments:

Post a Comment